St.Rita's church,Chittilappilly,Sunday catechism activities.
1. മാർത്തോമാ ക്രിസ്ത്യാനികളുടെ ശ്ലൈഹിക കാലഘട്ടത്തിലെ
ആരാധന ക്രമത്തെ കുറിച് സൂചനകൾ നൽകുന്ന ഗ്രന്ഥം?
ഉ ) തോമയുടെ നടപടികൾ
എന്ന അപ്പോക്രിഫൽ ഗ്രന്ഥം.
2. ലത്തീൻ റീത്തിലേതു പോലെ
വിശുദ്ധ കുർബാനക്ക് ഐക്യാ രൂപം വരുത്താൻ ശ്രമിച്ച വ്യക്തി?
ഉ ) ഫ്ലോറൻസ്
മെത്രാൻ (1757-1773)
3. തൂക്കാസ എന്ന കുർബാന കർമവിധി
ആരുടെ സംഭാവനയാണ് ?
ഉ ) വി. ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ
4. 1853-1868 വരെ മലബാറിന്റെ
വികാരി അപ്പസ്തോലികൻ ആരാണ്?
ഉ ) ബിഷപ്പ് ബർണർഡിൻ ബച്ചിനെല്ലി
5. ഉദയം പേരൂർ സൂനഹദോസിന്റെ
(1599) അധ്യക്ഷനും ഗോവ മെത്രാപ്പോലീത്തയും ആരാണ്?
ഉ ) ഡോം അലക്സ് മെനെസിസ്
6. 1603 ൽ അന്തോണിയോ ദെഗുവയാ
എഴുതിയ പോർച്ചുഗീസ് ഗ്രന്ഥത്തിന്റെ പേര് എന്ത്?
ഉ ) ജോർണാദ
7. മാർത്തോമാ ക്രിസ്ത്യാനികളുടെ
ആദ്യ ലത്തീൻ (1601) മെത്രന്റെ പേര് എന്ത്?
ഉ ) ബിഷപ്പ് ഫ്രാൻസിസ് റോസ്
8. ആരാധന ക്രമത്തെകുറിച്ചുള്ള
ഒന്നും രണ്ടും നൂറ്റാണ്ടിലെ പ്രധാന രേഖകൾ ഏവ?
ഉ ) 1. ഡിഡാക്കെ
2. രക്തസാക്ഷിയായ വി. ജസ്റ്റിന്റെ വിശ്വാസ സമർദനം
(apology)
3. തോമ്മായുടെ നടപടികൾ
9. മൂന്ന് - നാലു നൂറ്റാണ്ടുകളിൽ
നിലവിൽ വന്ന ആരാധനക്രമ പാരമ്പര്യങ്ങൾ ഏവ?
· അലക്സാൻഡ്രിയൻ, അന്ത്യോക്യൻ, പേർഷ്യൻ (പൗരസ്ത്യ സുറിയാനി)
·
10. മാർത്തോമാ ക്രിസ്ത്യാനികളുടെ സാംസ്കാരികാനുരൂപണങ്ങളുടെ ഭാഗങ്ങൾ എന്തൊക്കെയാണ്?
ഉ ) പ്രാദേശിക വാസ്തുശിൽപ
ശൈലിയിൽ ദേവാലയം നിർമിക്കുന്ന രീതി, വിവാഹ ചടങ്ങിലെ താലി, മന്ത്രകോടി, മരണത്തോടനുബന്ധിച്ചുള്ള
ആചാരങ്ങൾ തുടങ്ങിയവ..
ഉ ) മാർത്തോമാ ക്രിസ്ത്യാനികളുടെ ശ്ലൈഹിക കാലഘട്ടത്തിലെ
ആരാധന ക്രമത്തെ കുറിചുള്ള സൂചനകളും തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്തെ കുറിച്ചും സാമൂഹ്യ
ആചാരങ്ങളെയും പ്രധാനരീതികളെയും കുറിച്ചുള്ള പ്രതിപാദനങ്ങളും ഈ ഗ്രന്ഥത്തിൽ പറയുന്നു.
വളരെ ലളിതവും ഹൃസ്വവ്യമായ ഒരു കുർബാനയർപ്പണത്തെക്കുറിച്ചും
മാമോദീസ, തൈലാഭിഷേകം എന്നിവയുടെ പരികർമത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. കൃതജ്ഞതാസ്തോത്ര പ്രാർത്ഥന ചൊല്ലി കുർബാനയർപ്പിക്കുന്നതും
വിശ്വാസികളെല്ലാവരും അനുഷ്ഠനങ്ങളുടെയും സംക്ഷിപ്തമായ വിവരണങ്ങളും ഗ്രന്ഥത്തിലുണ്ട്.
12. മലബാറിൽ പൗരസ്ത്യ സുറിയാനി ആരാധന ക്രമത്തിന്റെ സ്വീകരണത്തിന്
വഴി തെളിച്ച ഘടകങ്ങൾ ഏതൊക്കയാണ്?
ഉ ) പൗരസ്ത്യ സുറിയാനി ക്രമം പിന്തുടർന്ന മാർ തോമ്മാക്രിസ്ത്യാനികൾ
, തങ്ങളുടെ ആരാധന ക്രമത്തിന്റെ അടിസ്ഥാന രൂപം എദേസ കേന്ദ്രമാക്കിയാണ് രൂപപ്പെടുത്തിയത്. തോമ്മാശ്ളീഹായെ പൊതുപിതാവായി കാണുന്ന എദേസൻ, പേർഷ്യൻ,
മലബാർ സഭകൾക്ക് ഈ ആരാധനക്രമം സ്വീകരിക്കാൻ എളുപ്പമായി. യഹൂദ കോളനികളുടെ സാന്നിധ്യം
മധ്യ പൗരസ്ത്യ പ്രദേശങ്ങളുമായുള്ള വാണിജ്യ ബന്ധങ്ങൾ, അരമായ (സുറിയാനി ) ഭാഷയുടെ ഉപയോഗം
എന്നിവ മലബാറിൽ പൗരസ്ത്യ ആരാധന ക്രമത്തിന്റെ സ്വീകരണത്തിന് വഴി തെളിച്ചു.
13. ബിഷപ്പ് ഫ്രാൻസിസ് റോസിന്റെ
പരിഷ്‌കാരങ്ങൾ വിവരിക്കുക?
ഉ ) മാർത്തോമാ ക്രിസ്ത്യാനികളുടെ ആദ്യ ലത്തീൻ മെത്രാനായിരുന്നു ബിഷപ്പ് ഫ്രാൻസിസ് റോസ് . ഇദ്ദേഹമാണ്
വൈപ്പിൻ കോട്ട സെമിനാരി റെക്ടറായിരിക്കെ ആരാധനാക്രമ ഗ്രന്ഥങ്ങളിൽ പാഷാണ്ഡത ആരോപിച്ചത്, 1603 ൽ
അങ്കമാലിയിൽ ഒരു സൂനഹദോസ് വിളിച്ചുകൂട്ടി 1606ൽ ഒരു നിയമാവലി പ്രസിദ്ധികരിച്ചു.
ലത്തീൻ ആരാധനക്രമം സുറിയാനി ഭാഷയിൽ തർജമ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. മാമ്മോദീസക്ക് ലത്തീൻ ആരാധനക്രമം ഉപയോഗിക്കണമെന്നും,
വി. കുർബാനയുടെ തിരുനാൾ ആഘോഷിക്കണം, ലത്തീനിൽ നിന്ന് എടുത്ത പ്രാർത്ഥന എട്ടു ദിവസം ചൊല്ലണം തുടങ്ങിയ കാര്യങ്ങൾ
നിയമാവലിയിൽ ചേർത്തു.
14. ഒന്നും രണ്ടും നൂറ്റാണ്ടിലെയും
കുർബാന അർപ്പണത്തിനു നിയതമായ രൂപങ്ങൾ ഉണ്ടായതെങ്ങനെ ?
ഉ ) പ്രാർത്ഥനകൾക്കോ അനുഷ്ടാനങ്ങൾക്കോ നിയതമായ രൂപമൊന്നും
ഉണ്ടായിരുന്നില്ല, എങ്കിലും അടിസ്ഥാനപരമായി അന്ത്യോക്യയിലും റോമിലെയും ഏദെസയിലെയും മലബാറിലെയും ആരാധനാക്രമങ്ങൾ തമ്മിൽ
വളരെ സാമ്യം ഉണ്ടായിരുന്നു. കാരണം അതെല്ലാം ശ്ലൈഹിക അടിസ്ഥാനമുള്ള ആരാധനാക്രമങ്ങളായിരുന്നു.
അപ്പം മുറിക്കലിനായി ഒന്നിച്ചു കൂടിയ ശ്ലീഹന്മാരുടെ
പ്രാർത്ഥനകൾക്ക് യഹൂദരുടെ പ്രാർത്ഥനകളുടെ സ്വാധീനമുണ്ടായിരുന്നു. വി. കുർബാനയുടെ അനാഫൊറെ
(കൃതജ്ഞത സ്തോത്രം പ്രാർത്ഥന ) യഹൂദരുടെ ആശീർവാദ
പ്രാർത്ഥനകളോട് (ബെറാക്ക ) കടപ്പെട്ടിരിക്കുന്നു.
തുടർന്ന് വചന ശൂശ്രുഷെയും അപ്പം മുറിക്കൽ ശൂശ്രുഷെയും ഒന്നിച്ചു നടത്തി. പഴയ
നിയമ ഗ്രന്ഥങ്ങൾക് പുറമെ, ശ്ലീഹന്മാരുടെ ഓര്മക്കുറിപ്പുകളും സഭക്കെഴുതിയ ലേഖനങ്ങളും
വായിച്ചു. കുർബാനയർപ്പണത്തിനു നിയതമായ രൂപങ്ങൾ ഉണ്ടാകുവാൻ തുടങ്ങി.
ഉ ) ഉദയം പേരൂർ സുനഹദോസിനു ശേഷം മാറ്റങ്ങളോട് കൂടിയ തക്സ
ഉപയോഗിച്ച് തുടങ്ങി. കുർബാനയിലെ വിശ്വാസപ്രമാണം റോമൻ ക്രമത്തിലേതുപോലെയാക്കി. നെസ്തോറിയസ്, തെയഥോർ എന്നീ പേരുകൾ കാറോസൂസായിൽ നിന്നൊഴുവാക്കി.
ഇവരുടെ പേരിലുള്ള രണ്ടു അനാഫൊറകളും കത്തിച്ചു കളയാൻ കല്പിച്ചു. വി. കുർബാനക്ക് പോർച്ചുഗലിൽ നിന്നുള്ള വീഞ്ഞും പുളിപ്പില്ലാത്ത
അപ്പവും വേണം എന്നു നിഷ്കർഷിച്ചിരുന്നു.
ഇരു സാദൃശങ്ങളിലും വി. കുർബാന സ്വീകരിക്കുന്ന
പതിവിനു തെൻത്രോസ് സൂനഹദോസ് ലത്തീൻ സഭയിൽ വ്യത്യാസം വരുത്തിയെങ്കിലും മലബാർ സഭയിൽ അത്
തുടർന്നു. എന്നാൽ ആദ്യനൂറ്റാണ്ടുകളിൽ വലത്ത് നിന്നും ഇടത്തോട്ടാണ് കുരിശു വരച്ചിരുന്നത്.
ലത്തീൻ സഭയിൽ പീന്നിട് ആ പതിവിനു മാറ്റം വരുത്തി. കുരിശു വരക്കുന്നത് ലത്തീൻ സഭയിലേതു പോലെ മതി യെന്നു
സൂനഹദോസ് തീരുമാനിച്ചു. ആരാധന ക്രമ ദിവസം ആരംഭിക്കുന്നത്
സായാന്ഹത്തിൽ ആണെന്ന യഹൂദ പാരമ്പര്യ നിയമത്തിലും
എല്ലാ ദിവസവും വി. കുർബാന ചൊല്ലണമെന്നും നിയമo വന്നു. വിജാതീയരായ ഗായകരെയോ വാദ്യമേളക്കാരെയോ ദേവാലയത്തിനകത്തു
പ്രേവേശിപ്പിക്കാൻ പാടില്ല. പാശ്ചാത്യ സഭയുടേത് പോലുള്ള തിരുവസ്ത്രങ്ങൾ ഉപയോഗിക്കണമെന്നും
ആരാധനക്രമ പഞ്ചാംഗം ലത്തീൻ റീത്തിലേതു പോലെയാകണമെന്നും തിരുനാളുകളും ഓർമദിനങ്ങളും തദനുസാരം
തിരുത്തുകയും ചെയ്യണമെന്നു ഉദയം പേരൂർ സൂനഹദോസ് നിഷ്കർഷിച്ചു .
16. സുറിയാനി തക്സ വിശദമാക്കുക?
ഉ ) പ്രൊപ്പഗാന്ത ഫിദയുടെ കീഴിൽ ഉള്ള മലബാർ വികാരിയത്തിന്റെ
വികാരി അപ്പസ്തോലിക ഫ്ലോറൻസ് മെത്രാന്റെ ശ്രെമഫലമായി സുറിയാനിക്കാരുടെ കുർബാന തക്സ 1774 ൽ റോമിൽ നിന്ന് അച്ചടിച്ച് വാങ്ങി.
പൗരസ്ത്യ സുറിയാനി കുർബാനയിൽ ഇല്ലാതിരുന്ന
കുറെ പ്രാർത്ഥനകൾ ഈ തക്സയിൽ ചേർത്തിരുന്നു.
വി. കുർബാന "പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ
" എന്ന പ്രാർത്ഥനയോടെ കുരിശു വരച്ചു തുടങ്ങാനുള്ള നിർദേശം, മാറോന്നിത്ത റീത്തിൽ നിന്ന് കൂട്ടി ചേർത്ത മൂന്ന് പ്രാർത്ഥനകൾ
( അതിലൊന്ന് ഇന്നും ഉപയോഗിക്കുന്ന ' വിശുദ്ധീകരണത്തിന്റെ ബലിപീഠമേ '... എന്നു തുടങ്ങുന്ന
പ്രാർത്ഥന ) സുവിശേഷ വായനക്ക് മുൻപ് ഡീക്കനെ ആശീർവദിക്കുന്ന ലത്തീൻ രീതി, വി. കുർബാന
സ്വീകരണത്തിന്റെ പ്രേത്യേക കർമങ്ങൾ, സ്ഥാപനവാക്യങ്ങൾക്കു ശേഷം വിശുദ്ധ വസ്തുക്കൾ ഉയർത്തണമെന്ന
നിർദ്ദേശം എന്നിവ സുറിയാനി തക്സയിൽ കൂട്ടിച്ചേർക്കപെട്ടവയാണ്. നിലവിലുണ്ടായിരുന്ന സുറിയാനി
പഞ്ചാംഗത്തിനു പകരം ജൂലൈ 3, ഡിസംബർ 18 ദിവസങ്ങളിലെ
തോമാശ്ലീഹായുടെ തിരുനാളും നിനിവേക്കാരുടെ തിരുനാളും കൂട്ടിച്ചേർത്തു ലത്തീൻ പഞ്ചാംഗം
നൽകി.
സുറിയാനി വിവർത്തനമായ പ്ശീത്ത ബൈബിളിൽ, ലത്തീൻ വുൾഗാത്ത
വിവർത്തനത്തിൽ നിന്ന് വിഭിന്നമായ ഭാഗങ്ങൾ മാറ്റി, വുൾഗാത്തയ്ക് സമാനമാക്കുകയും ലത്തീൻ
പഞ്ചാംഗമനുസരിച്ചുള്ള വായനകൾ ചേർക്കുകയും ചെയ്യ്തു. തിരുവസ്ത്രങ്ങൾ ധരിക്കുമ്പോൾ ചൊല്ലുന്ന പ്രാർത്ഥനകൾ
സുറിയാനിയിലാക്കി തക്സയിൽ അച്ചടിച്ചു. വിഭൂതി ബുധൻ, ഓശാന ഞായർ, പെസഹ വ്യാഴം, ദുഃഖവെള്ളി
എന്നീ ദിവസങ്ങളിലെ പ്രാർത്ഥനകളും ഫെബ്രുവരി രണ്ടാം തിയ്യതിയിലേ ' തിരിക്കുർബാന'യും
' മുൻകൂർ കുദാശയായുള്ള കുർബാന'യും ലത്തീൻ ക്രമത്തിൽ നിന്ന് വിവർത്തനം ചെയ്ത് സുറിയാനി
തക്സയിൽ ചേർത്തു. റോമൻ കൂദാശാക്രമത്തിൽനിന്നു മാമോദീസ, കുമ്പസാരം, വിവാഹം, രോഗീലേപനം
എന്നിവ പരിഭാഷപ്പെടുത്തി 1775ൽ റോമിൽ അച്ചടിച്ചു. വിശുദ്ധ ജലം, സ്ഥലങ്ങൾ, തിരികൾ, ഭക്ഷണസാധനങ്ങൾ,
രൂപങ്ങൾ, പടങ്ങൾ എന്നിവ വെഞ്ചിരിക്കുന്ന ക്രമം കൂട്ടിച്ചേർത്തു ഈ തക്സയുടെ പുതിയ പതിപ്പ്
1845ൽ റോമിൽ അച്ചടിച്ചു.
1853 മുതൽ 1868 വരെ മലബാറിന്റെ വികാരി അപ്പസ്തോലികൻ
ബിഷപ്പ് ബർണർഡിൻ ബച്ചിനെല്ലി സുറിയാനിക്കാരുടെ വികാരി ജനറളായിരുന്ന വി. ചാവറ കുരിയാക്കോസ്
ഏലിയാസച്ചൻ മലയാള ഭാഷയിൽ എഴുതിയ "തൂക്കാസ " കുർബാന കർമ്മവിധി എല്ലാവരും പാലിക്കണം
എന്ന കല്പന പുറപ്പെടുവിപ്പിച്ചു. 1962ലെ പുനരുദ്ധാരണം വരെയുള്ള കാലത്തിലെ കുർബാന ക്രമത്തിന്റെ
കർമ്മവിധി ഈ തൂക്കാസ ആയിരുന്നു.
Prepared by Anitta Teacher
കൃപയും ശാപവും
സ്നേഹം നിറഞ്ഞ കുട്ടികളെ കത്തോലിക്കാ സഭയുടെ ഈ
ലക്കത്തിൽ നമ്മൾ പഠിക്കുന്നത് കൃപയും ശാപവും ക്രൈസ്തവ ജീവിതത്തിൽ വഹിക്കുന്ന പ്രാധാന്യത്തെ
കുറിച്ചാണ്. ഒരു വ്യക്തി പാപം ചെയ്യുമ്പോൾ അതിന്റെ അനന്തര ഫലങ്ങൾ അവൻ അനുഭവിക്കുമെന്നും
എന്നാൽ അത് അനുതാപത്തോടെ ഉള്ള കുമ്പസാരവും ഒരുക്കത്തോടെയുള്ള വിശുദ്ധ കുർബാന സ്വീകരണവും
വഴി നമ്മിൽ നിന്ന് അകറ്റി കളയാനാകുമെന്നും സഭ നമ്മെ ഓർമിപ്പിക്കുന്നു.
എല്ലാ ശാപങ്ങളും പാപങ്ങളും ക്രിസ്തുവിന്റെ മരണത്തോടെ
എന്നന്നേക്കുമായി നശിപ്പിച്ചെങ്കിലും അത് നമ്മുടെ ശരീരത്തിൽ ഭരണം നടത്താതിരിക്കാൻ ശരീരത്തെ
അനീതിയുടെ ഉപകരണമാകാതെ നീതിയുടെ ഉപകരണമാക്കണം, കാരണം അനീതിയുടെ പ്രവർത്തികൾക്ക് പാപത്തിന്റെ
ഫലമായ മരണത്തിനും അത് വഴിയുള്ള നാശങ്ങൾക്കും നമ്മുടെ മേൽ ആധിപത്യത്തിന് വഴിയൊരുക്കാൻ
കഴിവുണ്ട് ഉദാ : ദൈവത്തോടും (വിഗ്രഹാരാധന )സഹോദരനോടും (വഞ്ചന, കളവ് ), സ്വയമായും (ദാമ്പത്യ
അവിശ്വസ്തത, അശുദ്ധ പാപങ്ങൾ ) ഞാൻ കാണിക്കുന്ന അനീതി, പാപം എന്റെ മേൽ നടത്തുന്ന അധിപത്യങ്ങൾക് കാരണമാകും. ശാപം
എന്നാൽ പാപം നമ്മെ അടിമയാക്കുന്ന അവസ്ഥ അല്ലെങ്കിൽ
ദൈവ പുത്രർക്ക് ഒത്തവിധമുള്ള ആത്മാവിന്റെ സ്വാതന്ത്ര്യം നഷ്ടപെടുന്ന അവസ്ഥ ആണ്.
രണ്ടു വിധത്തിലുള്ള നീതികളുണ്ട് ; അർഹിക്കുന്നവന് അർഹിക്കുന്നത് നൽകുന്ന
സ്വാഭാവിക നീതി, അർഹിക്കാത്തവന് അർഹിക്കുന്നതിലധികം നൽകുന്ന ക്രിസ്തു പഠിപ്പിച്ച നീതി.
നമ്മൾ ചെയ്യുന്ന രഹസ്യവും പരസ്യവും ആയ ഏത് പാപമായാലും അത് ദൈവം തന്ന ഛaയയോടും സാദൃശ്യത്തോടും
ഞാൻ കാണിക്കുന്ന അനീതിയാണ്. ദൈവത്തോട് മറ്റൊരു തരത്തിൽ എന്നോട് തന്നെ ചെയ്യുന്ന അനീതിയാണ്.
ഓരോ പാപവും നീതി നിഷേധമാണ്, അത് വീട്ടേണ്ട
കടമാണ്, സകല കടങ്ങളും മരണത്തിനു മുൻപ് വീട്ടണം. ദൈവത്തിനു മുമ്പിൽ ക്രിസ്തു ഒരു പ്രാവശ്യം
എല്ലാവർക്കും വേണ്ടി ഈ കടങ്ങളൊക്കെ വീട്ടിയതാണ്.
ദൈവവചനം പറയുന്നത് പോലെ നമ്മളും ക്രിസ്തുവിനെ പോലെ സഹനങ്ങളും പരിത്യാഗങ്ങളും
ഏറ്റെടുത്തു എന്നെ കൊണ്ടാവും വിധം ക്രിസ്തുവിന്റെ സഹനത്തോട് എന്റെ ഭാഗത്തു നിന്ന് ഞാൻ
ചേർത്ത് വക്കണം. ശാപമെന്നാൽ സ്വയം അനീതിയിലൂടെ വരുത്തിവെക്കുന്ന നാശം ആണ് അതിനാൽ പൂർവികരുടെ
പാപം മൂലമുള്ള ശാപം ഞാൻ ചുമക്കേണ്ടി വരുമോ എന്നതിനേക്കാൾ അവരുടെ അനീതിയുടെ വീട്ടാത്ത
കടം ഞാൻ വീട്ടേണ്ടി വരുമോ എന്നു ചിന്തിക്കുന്നതാണ് ഉചിതം.
ഒരു പ്രവർത്തി പാപമാകണമെങ്കിൽ ഞാൻ അതിനു മതിയായ അറിവോടും സ്വാതത്ര്യത്തോടും
ചെയ്യാൻ തീരുമാനിച്ചു പ്രവർത്തിക്കുമ്പോളാണ്. അതായത് അവരവരുടെ പാപപ്രവർത്തികൾക്കു അവരവർ
തന്നെ ആണ് ഉത്തരവാദികൾ. പൂർവികരുടെ പാപത്തിന് ഞാൻ ഒരിക്കലും ഉത്തരവാദിയല്ല. എന്നാൽ
ഒരു വ്യക്തിയുടെ പാപം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, ദുരന്തങ്ങൾ ചിലപ്പോൾ മറ്റു വ്യക്തികൾക്കു
ചെറുതും വലുതുമായി അനുഭവിക്കേണ്ടി വരുന്നു
അതാണ് നീണ്ടു നിൽക്കുന്ന പാപത്തിന്റെ ഫലമായ നാശം. ഉദാഹരണമായി അന്യായമായി ഞാൻ
ഒരുകുടുംബത്തിന്റെ സ്വത്തു തട്ടിയെടുത്തു ആ കുടുംബത്തിലെ ഒന്നോ രണ്ടോ തലമുറയെ ദാരിദ്ര്യത്തിലേക്ക്
എനിക്ക് തള്ളി വിടാം അത് ആ കുടുംബത്തിന്റെ പൂർവികമായി കിട്ടുന്ന ശാപമല്ല മറിച് ഞാൻ
എന്ന മനുഷ്യന്റെ ദുഷ്ടതയുടെ ഫലമാണ്.
നമ്മൾ അന്യായമായി സമ്പാദിച്ച പണം എനിക്ക് നാശത്തിനു കാരണമാകാം എന്ന ദൈവീക
വെളിപ്പെടുത്തൽ ഞാൻ തിരിച്ചറിയണം. ഞാൻ അനീതി
പ്രവർത്തിച്ചു അതിൽ തുടർന്നാൽ ദൈവത്തിന്റെ നീതിയും കരുണയും എനിക്ക് നഷ്ടമാകും. ഒരുവൻ ജീവിതത്തിൽ അന്യായം പ്രവർത്തിക്കുമ്പോൾ യഥാർത്ഥത്തിൽ
അവനു ദൈവ കരുണയും ദൈവ സംരക്ഷണവും സ്വയം വേണ്ടാന്നു വക്കുന്നത് പോലെയാണ്. നമ്മൾ തെറ്റു ചെയ്യാൻ കാത്തിരിക്കുന്നവനാണ് പിശാച്, അത് നമ്മെ ആക്രമിക്കാൻ പതുങ്ങിയിരിപ്പാണ്. ദൈവ സംരക്ഷണം നഷ്ടപ്പെടുത്തിയ ഒരു മനുഷ്യന്റെ അവസ്ഥയെ
നോക്കി അവനു ശാപമാണ് എന്നു അപ്പോൾ പറയുന്നതിൽ തെറ്റില്ല കാരണം ദൈവ വചനം നമ്മെ ഓർമ്മപെടുത്തുന്നുണ്ട്
'ഉചിതമായി പ്രവർത്തിച്ചാൽ നീയും സ്വീകാര്യനാവുകയിലെ? നല്ലത് ചെയ്യുന്നില്ലെങ്കിൽ പാപം വാതിൽക്കൽ തന്നെ
പതിയിരിപ്പുണ്ട് എന്നു ഓർക്കണം. അത് നിന്നിൽ താല്പര്യം വച്ചിരിക്കുന്നു നീ അതിനെ കീഴടക്കണം'
(ഉല്പത്തി: 4:7)കാരണം " അവസരം നോക്കി മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ്
കള്ളൻ (പിശാച് ) വരുന്നത് (യോഹന്നാൻ 10:10)".
ആയതിനാൽ കൃപയും ശാപവുമെല്ലാം നമ്മൾ ചെയ്യുന്ന പ്രവർത്തികളുമായി ബന്ധപ്പെട്ടിരിക്കുന്നു. നല്ലത് ചിന്തിച്ചു നന്മ പ്രവർത്തിച്ചു ക്രിസ്തുവിനോട് ചേർന്നു ജീവിക്കുക.
Prepared by Anitta Teacher
1) കൂദാശാനുകരണങ്ങൾ സ്ഥാപിച്ചത് ________ ആണ്.
ഉത്തരം : തിരുസഭ
2) കൂദാശാനുകരണത്തിൽ ഏറ്റവും പ്രധാനപെട്ടതാണ് ________ കൂദാശകർമ്മം.
ഉത്തരം : മൂറോൻ
3) കൂദാശകളുടെ കൂദാശ______ ആണ്.
ഉത്തരം : വിശുദ്ധകുർബാന
4) സമർപ്പിതരുടെ പ്രതിഷ്ഠകർമത്തിൽ _____, _______, _______ എന്നീ വ്രതങ്ങൾ പാലിച്ചു ജീവിക്കാമെന്ന് സമർപ്പിതർ വാഗ്ദാനം ചെയ്യുന്നു.
ഉത്തരം :അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം
5) ഔദ്യോഗികമായ പിശാചു ബഹിഷ്‌കരണത്തിന് ഒരു പുരോഹിതന് _____ അനുവാദം ആവശ്യമാണ്.
ഉത്തരം : മെത്രാൻെറ
6) കൂദാശാനുകരണങ്ങൾ എന്നാൽ എന്ത്?
ഉ) ദൈവജനത്തിന്റെ ജീവിതത്തെയും ജീവിതസാഹചര്യങ്ങളെയും
വിശുദ്ധികരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കൂദാശകളെ അനുകരിച്ചുള്ള വിശുദ്ധ കർമ്മങ്ങളാണ്
കൂദാശാനുകരണങ്ങൾ.
7) കൂദാശകളും കൂദാശാനുകരണങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ
എന്തെല്ലാം?
ഉ )
കൂദാശകൾ |
കൂദാശാനുകരണങ്ങൾ |
*കൂദാശകൾ ക്രിസ്തു സ്ഥാപിച്ചതാണ്. * കൂദാശകൾ സാർവ്വർത്തീകമാണ് * കൂദാശകൾ നിർബന്ധപൂർവം സഭ നൽകുന്നു. |
*കൂദാശാനുകരണങ്ങൾ തിരുസഭ സ്ഥാപിച്ചതാണ്. * കൂദാശാനുകരണങ്ങൾ പ്രാദേശികമാണ് * കൂദാശാനുകരണങ്ങൾ നിര്ബന്ധിതമല്ല |
8) പ്രധാന കൂദാശാനുകരണങ്ങൾ എത്ര വിധം? അവ ഏവ?
ഉ ) നമ്മുടെ സഭയിൽ പ്രധാനമായും 4 കൂദാശാനുകരണങ്ങൾ
ആണ് ഉള്ളത്.
📌മൂറോൻ കൂദാശ
📌ദൈവാലയ
കൂദാശ
📌സമർപ്പിതരുടെ പ്രതിഷ്ഠ
📌മൃതസംസ്കാര
കർമ്മം
ഉ ) ദൈവാലയ കൂദാശകർമത്തിനു പ്രധാന കാർമ്മികൻ മെത്രാൻ
ആയിരിക്കും. ദൈവാലയത്തിന്റെ ബലിപീഠവും പുറകിലുള്ള
ചുമരും ദൈവാലയത്തിലെ ഇരുവശങ്ങളിലുമുള്ള ചുമരുകളും പ്രധാനകവാടവും പിതാവിന്റെയും പുത്രന്റെയും
പരിശുദ്ധാത്മാവിന്റെയും നാമത്തിൽ റൂശ്മ ചെയ്യുകയും ധൂപിക്കുകയും ചെയ്യുന്നു.
10) ദൈവാലയ കൂദാശ കർമ്മം ബന്ധപ്പെട്ടിരിക്കുന്ന
കാര്യങ്ങൾ ഏവ?
ഉ ) പഴയ നിയമത്തിലെ സമാഗമകൂടാരവും ജെറുസലേം ദൈവാലയത്തിന്റെ നിർമാണവും പ്രതിഷ്ഠയുമായി ബന്ധപ്പെട്ട കാര്യങ്ങളും പുതിയ നിയമത്തിലെ ദൈവാലയത്തിന്റെ ശൂദ്ധീകരണവുമെല്ലാം ദൈവാലയ കൂദാശകർമവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഉ ) വ്രതവാഗ്ദാനത്തെ തുടർന്നു സമർപ്പിതർ അവരുടെ
ആത്മാർത്ഥമായ അടയാളമായി അവർ ധരിക്കുന്നത് സന്യാസവസ്ത്രം, കുരിശുരൂപം, മെഡൽ, മോതിരം,
അരപ്പട്ട, ചരട് തുടങ്ങിയവയാണ്.
12) സന്യാസിനി -സന്യാസിമാർക്കുള്ള മൃതസംസ്കാരശുശ്രുഷയ്ക്കു എത്ര ഭാഗങ്ങൾ ഉണ്ട്? ഏവ?
ഉ ) നാലു
ഭാഗങ്ങൾ ഉണ്ട്.
ഒന്നാം ഭാഗം മരിച്ചവരുടെ മുറിയിൽ വച്ചു നടത്തുന്നു.
രണ്ടാം ഭാഗം വിശുദ്ധ കുർബാനക്ക് മുൻപ് നടത്തുന്നു. മൂന്നാം ഭാഗം വിശുദ്ധ കുർബാനയായും നാലാം ഭാഗം അന്തിമകർമങ്ങളും
ആയി നടത്തുന്നു.
13) സീറോ മലബാർ സഭയിൽ മരിച്ചവരുടെ ഓർമ്മയാചരണ ദിനങ്ങൾക്കായുള്ള
ശുശൂഷകൾ എന്തെല്ലാം?
📍നാളോത്ത്
📍പുലയടിയന്തിരം
📍മരണവാർഷികം
14) മരിച്ചവർക്കുവേണ്ടിയുള്ളപൊതുപ്രാർത്ഥനകൾ ഏവ?
📌 വലിയ ഒപ്പീസ്
📌ചെറിയ ഒപ്പീസ്
📌അന്നിദ
ഉ ) മാമ്മോദീസ വേളയിൽ ലളിത രൂപത്തിലുള്ള പിശാചു
ബഹിഷ്ക്കരണം നടത്താറുണ്ട്. അടുത്തതായി കുർബാനക്രമത്തിൽ രണ്ടാമത്തെ സ്വർഗ്ഗസ്ഥനായ പിതാവേ
എന്ന പ്രാർത്ഥനയ്ക്ക് ശേഷം വരുന്ന വൈദീകന്റെ പ്രാർത്ഥനയിൽ ദുഷ്ടാരൂപിയിൽ നിന്നും അവന്റെ
സൈന്യങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു.
16) ആശീർവാദങ്ങൾ എത്ര വിധം? അവ ഏവ? സഭയിൽ ഇതിന്റെ
പ്രാധാന്യം എന്ത്?
ഉ ) ആശീർവാദങ്ങൾ മൂന്ന് വിധത്തിലുണ്ട്.
📌 സ്ഥലങ്ങളുടെ ആശീർവാദം
📌 വസ്തുക്കളുടെ ആശീർവാദം
അനുഭവിക്കുന്നത്.
17) സഭയിലുള്ള മറ്റ് പ്രധാന കൂദാശാനുകരണകൾ ഏവ?
📌 വിവാഹവാഗ്‌ദാന കർമ്മം
📌 രോഗശാന്തിക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ
📌 അനുതാപ ശുശൂഷകൾ.
18) മൂറോൻ
കൂദാശകർമം എന്നാൽ എന്ത്?
കൂദാശാനുകരണങ്ങളിൽ ഏറ്റവും പ്രധാനപെട്ടതാണ് മൂറോൻ
കൂദാശകർമ്മം. പരിശുദ്ധാത്മാവ് എഴുന്നള്ളി വന്ന്
ഈ തൈലത്തിനു മേൽ ആവസിച്ചു ഇതിനെ വേർതിരിക്കുകയും വിശുദ്ധീകരിക്കുകയും പവിത്രീകരിക്കുകയും
ചെയ്യണമെന്ന് അപേക്ഷിച്ചുകൊണ്ട് മെത്രാൻ നടത്തുന്ന ആശീർവാദ പ്രാർത്ഥനയും കുരിശടയാളത്തിൽ
റൂശ്മ ചെയ്യലുമാണ് പ്രധാന കർമ്മം. പീഡാനുഭവവാരത്തിലെ ഏതെങ്കിലുമൊരു ദിവസത്തിലാണ് ഈ
കർമ്മം നടത്തുന്നത്.
19) മൂറോൻ തൈലത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
ഉ ) സുഗന്ധദ്രവ്യങ്ങൾ ചേർത്തുണ്ടാക്കിയ തൈലത്തെ
അഥവാ എണ്ണയെ ആണ് മൂറോൻ അഥവാ സൈത്ത് എന്ന് പറയുന്നത്. ഏതെങ്കിലും സസ്യഎണ്ണയിൽ സുഗന്ധദ്രവ്യങ്ങൾ
ചേർത്ത് സൈത്തു് ഉണ്ടാക്കാം. പഴയ നിയമത്തിൽ
പ്രവാചകന്മാരെയും പുരോഹിതന്മാരെയും രാജാക്കന്മാരെയും അഭിഷേകം ചെയ്യാൻ ഉപയോഗിച്ച വിശുദ്ധ
തൈലത്തിന്റെ പ്രതിരൂപമാണ് ഈ തൈലം. സഭയിൽ മൂറോൻ തൈലം പ്രധാനമായും ഉപയോഗിക്കുന്നത് സ്ഥയിരലേപനത്തിനും
മെത്രാഭിഷേകത്തിനും പൗരോഹിത്യ സ്വീകരണ വേളയിലും മാമ്മോദീസ തൈലവും മാമ്മോദീസജലവും ആശീർവദിക്കുന്നതിനുമാണ്.ഇടവക
ദേവാലയത്തിൽ പൂജ്യമായ സ്ഥലത്താണ് മൂറോൻ തൈലം
സൂക്ഷിക്കേണ്ടത്.
20) സമർപ്പിതരുടെ പ്രതിഷ്ഠാ കർമ്മം എന്നാൽ എന്ത്?
ഉ ) ദൈവത്തിനും ദൈവീക ശുശ്രൂഷ യിക്കുമായ് ജീവിതം
പൂർണമായി സമർപ്പിക്കുവാൻ തയാറാകുന്ന വ്യക്തികളെ ദൈവത്തിനായി വേർതിരിച്ചു വിശുദ്ധീകരിച്ചു
പ്രതിഷ്ഠിക്കുന്ന ഈ കർമ്മത്തിൽ അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നി വ്രതങ്ങൾ പാലിച്ചു
ജീവിച്ചു കൊള്ളാമെന്നു സമർപ്പിതർ വാഗ്ദാനം ചെയ്യുന്നു. സിറോ മലബാർ സഭയിൽ ഈ കർമത്തിന്
കാർമ്മികൻ മെത്രാനോ വൈദീകനോ ആകുന്നു. സാധാരണയായി കുർബാനയോട് ചേർന്നാണ് ഈ കർമ്മം നടത്തുന്നത്.
കാർമ്മികന്റെ സമർപ്പണ പ്രാർത്ഥനയിലൂടെ അവർ സഭയിൽ ദൈവത്തിനു പ്രത്യേകമായി പ്രതിഷ്ഠിതരായ വ്യക്തികളായി മാറുന്നു.
21) ക്രൈസ്തവ ജീവിതത്തിൽ മൃതസംസ്കാര ചടങ്ങിന്റെ
ആവശ്യകത എന്താണ്?
ഉ ) ക്രൈസ്തവരെ സംബന്ധിച്ച് മൃതസംസ്കാര കർമ്മം
ഒരു പ്രധാനപെട്ട വിശ്വാസ ആഘോഷമാണ്. പരേതർക്കുവേണ്ടി
പ്രാർത്ഥിക്കുവാനും പരേതരോടും കുടുംബാംഗങ്ങളോടും ബന്ധുക്കളോടുമുള്ള കൂട്ടായ്മ പ്രകാശിപ്പിക്കാനും
ഈ കർമ്മത്തിൽ പങ്കു ചേരുന്ന സമൂഹത്തിനെ സഹായിക്കുന്ന കർമമാണിത്. സിറോ മലബാർ സഭയിലെ
മൃതസംസ്കാര കർമത്തിൽ പ്രധാനമായും പരേതരുടെ പാപങ്ങൾക്ക് മോചനവും കടങ്ങൾക്ക് പൊറുതിയും
നൽകി നിത്യജീവനിലേക്ക് പ്രേവേശിപ്പിക്കണമെന്ന പ്രാർത്ഥനകളാണുള്ളത്. മൃതസംസ്കാര കർമത്തിൽ
പ്രധാനപെട്ട ഒരു ഭാഗം പ്രബോധന ഗാനങ്ങളാണ്. ഈ ഗാനങ്ങൾ മരണത്തെക്കുറിച്ചും മരണാന്തരജീവിതത്തെ
കുറിച്ചും വിശ്വാസികളെ ഓർമിപ്പിക്കുന്നു.
22) മെത്രാന്മാരുടെയും വൈദീകരുടെയും മൃതസംസ്കാരശുശ്രുഷയ്ക്കു
എത്ര ഭാഗങ്ങൾ ഉണ്ട്? അവയേവ?
ഉ ) നാലു ഭാഗങ്ങൾ ഉണ്ട്.
ഒന്നാം ഭാഗം പള്ളി മുറിയിൽ അല്ലെങ്കിൽ ഭവനത്തിൽ വച്ചും
രണ്ടാം ഭാഗം ദൈവാലയത്തിൽ വച്ചു നടക്കുന്നു
മൂന്നാം ഭാഗം വിശുദ്ധകുർബാനയാണ്
നാലാം ഭാഗം കബറടക്കശുശൂഷയും ആണ്.
മെത്രാന്മാരുടെയും വൈദീകരുടെയും മരണാന്തര ശുശൂഷയിൽ ദൈവാലയത്തിൽ അനുഷ്ഠിച്ച
കർമങ്ങൾ എടുത്തു പറഞ്ഞു ബലിപീഠത്തോടും ദേവാലയത്തോടും യാത്ര ചോദിക്കുന്നതിനെ അനുസ്മരിപ്പിക്കുന്ന
ചടങ്ങും നഗരി കാണിക്കൽ ചടങ്ങും നടത്തുന്നു.
23) സഭയിൽ പിശാചു ബഹിഷ്കരണ കർമ്മം നടത്തുന്നത്തിന്റെ ആവശ്യകത എന്ത്?
ഉ ) ദുഷ്ടാരൂപിയുടെ ശക്തിയിൽ നിന്ന് ഒരു വ്യക്തിയെയോ
വസ്തുവിനെയോ സംരക്ഷിക്കണമെന്നും പിശാചിന്റെ ആധ്യപത്യത്തിൽ നിന്ന് വിടുവിക്കണമെന്നും
മിശിഹായുടെ നാമത്തിൽ പരസ്യമായും ആധികാരികമായും നടത്തുന്ന പ്രാർത്ഥനയാണിത്.ഇത് വഴി പിശാചു
ബാധിതർ ഈശോയാൽ വിമോചിതരാക്കപ്പെടുകയും ദൈവാരാജ്യാനുഭവത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.
തിരുസഭ ഈശോയിൽ നിന്നാണ് പിശാചുബഹിഷ്കരണത്തിനുള്ള ശക്തിയും ദൗത്യവും സ്വീകരിക്കുന്നത്.
24). കൂദാശാനുകരണകൾ എന്നാൽ എന്ത്? നമ്മുടെ സഭയിലെ വിവിധ കൂദാശാനുകരണകൾ എന്തൊക്കെയാണ്? വിവരിക്കുക.
Prepared by Anitta Teacher
✝️
Courtesy-
Book:- Viswasavazhiyile samsayangal
Prepared & Published By
Syro Malabar Catechetical Commission
ഈശോയുടെ തിരുശരീര രക്തങ്ങൾ വിശുദ്ധ കുർബാനയിലൂടെ നൽകുന്നുവെന്ന് പഠിപ്പിക്കുകയും വിശുദ്ധ കുർബാന സ്വീകരണസമയത്ത് ഓസ്തി (ഈശോയുടെ തിരുശരീരം) മാത്രം നൽകുകയും വീഞ്ഞ് (തിരുരക്തം) നൽകാതിരിക്കുകയും ചെയ്യുന്നതിന്റെ ഔചിത്യം എന്ത് ?
സീറോമലബാർ സഭയിലെ കൂർബാനപുസ്തകത്തിന്റെ പൊതുനിർദ്ദേശങ്ങളിലെ 23 -ാം നമ്പറിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു . " സാഹചര്യം കൊണ്ട് അസാധ്യമാകുകയോ വലിയ അസൗകര്യം ഉളവാകുകയോ ചെയ്യാത്തപക്ഷം ദിവ്യകാരുണ്യം ഇരു സാദ്യശ്യങ്ങളിലും നല്കേണ്ടതാണ്. ' തിരുശ്ശരീരരക്തങ്ങൾ ഒരുമിച്ച് കൂർബാന സമയത്ത് വിശ്വാസികൾക്ക് നല്കണം എന്നുതന്നെയാണ് സഭയുടെ ആഗ്രഹം .
ഹോളണ്ടിലെ സഭ പോൾ ആറാമൻ മാർപാപ്പയോടു ഒരിക്കൽ ഇതേ ചോദ്യം ചോദിക്കുകയുണ്ടായി . അതിനു അദ്ദേഹം വ്യക്തിപരമായി പറഞ്ഞ ഉത്തരം ഇപ്രകാരമായിരുന്നു. വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും വിശ്വാസികൾക്ക് തിരുശ്ശരീരം നല്കാതെ തിരുരക്തം മാത്രം നല്കണം . ഇത് തിരുരക്തത്തിൽ തിരുശ്ശരീരവും തിരുശരീരത്തിൽ തിരുരക്തവും ഉണ്ടെന്ന് അവരെ ബോദ്ധ്യപ്പെടുത്താൻ വേണ്ടിയാണ് ' .
ബലിയർപ്പിക്കുമ്പോൾ ഓസ്തിയും വീഞ്ഞും വെവ്വേറെയാണ് കൂദാശചെയ്യുന്നത് . അതിനുശേഷം കുർബാനക്കിടെ ഇവരണ്ടും സംയോജിപ്പിക്കുന്ന കർമ്മമുണ്ട് . തിരുവോസ്തി രണ്ടായി വിഭജിച്ച തിനുശേഷം തിരുവോസ്തിയുടെ ഒരറ്റംകൊണ്ട് തിരുരക്തത്തിൽ കുരിശുവരയ്ക്കുന്നു .
അപ്രകാരം തിരുരക്തത്താൽ നനവേറ്റഭാഗം കൊണ്ട് ജനങ്ങൾക്ക് നല്കുന്ന കുസ്തോദിയിലെ ( Ciborium ) ചെറിയ ഓസ്തികളിൽ കുരിശുവരച്ചുകൊണ്ട് കാർമ്മികൻ ചൊല്ലുന്ന പ്രാർത്ഥന ഇപ്രകാരമാണ് : “ സ്തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ രഹസ്യങ്ങൾ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ മഹത്വമേറിയ തിത്വത്തിന്റെ ആരാധ്യവും മഹനീയവുമായ നാമത്തിൽ വേർതിരിക്കപ്പെടുകയും പവിത്രീകരിക്കപ്പെടുകയും പൂർത്തീകരിക്കപ്പെടുകയും കലർത്തപ്പെടുകയും പരസ്പരം യോജിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു." ദൈവശാസ്ത്രപരമായി പറഞ്ഞാൽ, ഇതോടെ തിരുശ്ശരീരത്തിലേക്ക് തിരുരക്തവും , തിരുരക്തത്തിലേക്ക് തിരുശ്ശരീരവും ചേർന്നു കഴിഞ്ഞു.
അതിനാൽ ദിവ്യകാരുണ്യ സ്വീകരണസമയത്ത് തിരുശ്ശരീരരക്തങ്ങളിൽ ഒന്നു മാത്രമേ ലഭിക്കുന്നുവെന്നു പറയുന്നത് ദൈവശാസ്ത്രപരമായി ശരിയല്ല. ചുരുക്കത്തിൽ , തിരുശ്ശരീരരക്തങ്ങൾ ഒരുമിച്ച് സ്വീകരിച്ചാലും തിരുശ്ശരീരം മാത്രം സ്വീകരിച്ചാലും കുർബ്ബാനസ്വീകരണം പൂർണ്ണമാണ്.
✝️
Courtesy-
Book:- Viswasavazhiyile samsayangal
Prepared & Published By
Syro Malabar Catechetical Commission
✝️ വിശുദ്ധരെ പരിചയപ്പെടാം... 🙏
വിശുദ്ധരെക്കുറിച്ച് 🕯️ അറിയാനും അറിയിക്കുവാനും ചിറ്റിലപ്പിള്ളി ഇടവകയിലെ ⛪ വിശ്വാസ പരിശീലന വിദ്യാർത്ഥികൾക്ക് ഇതാ ഒരു സുവർണ്ണാവസരം ...🪄
📣ഒന്നാം ക്ലാസ്സ് മുതൽ ACC വരെയുള്ള വിദ്യാർഥികൾക്കുള്ള ഈ മാസത്തെ ആക്ടിവിറ്റി.
📣 നിങ്ങൾ തയ്യാറാക്കി നൽകുന്ന എല്ലാ വിഡിയോകളും ചിറ്റിലപ്പിള്ളി വിശ്വാസപരിശീലനത്തിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് 📲 ചെയ്യുന്നതായിരിക്കും. ( കോപ്പി റൈറ്റ് പ്രോബ്ലം ശ്രദ്ധിക്കുക )
📣 ഒരു ക്ലാസ്സിൽ നിന്നും ഒരു വീഡിയോ മാത്രമേ ചെയ്യുവാൻ അവസരമുള്ളൂ.
വീഡിയോകൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 👇
📣 നിങ്ങൾക്ക് നൽകപ്പെടുന്ന ഒരു വിശുദ്ധന്റെ /വിശുദ്ധയുടെ ജീവിതചരിത്രമായിരിക്കണം നിങ്ങൾ വീഡിയോ ആയി 🎞️ അവതരിപ്പിക്കേണ്ടത് . (ഓരോ ക്ലാസ്സിനും പ്രത്യേകം ഓരോ വിശുദ്ധൻ്റെ പേരും സ്ക്രിപ്റ്റും നൽകുന്നതാണ്)
📣 നിങ്ങളുടെ യുക്തിക്ക് അനുസരിച്ചു് എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് വിശുദ്ധനെ കുറിച്ചുള്ള വീഡിയോ ഉണ്ടാക്കുവാൻ ശ്രമിക്കുക.
Eg.പ്രസന്റേഷൻ വീഡിയോ ആയി , ഓരോ പാർട്ട് ഓരോരുത്തർ ചെയ്തുകൊണ്ട്,ശബ്ദം മാത്രം നൽകി ബന്ധപ്പെട്ട ചിത്രീകരണങ്ങൾ ഉൾപ്പെടുത്തി,ഇന്റർനെറ്റ് സോഴ്സ് സാധ്യതകൾ ഉപയോഗിച്ച് എന്നിങ്ങനെെയുള്ള രീതിയിൽ നിങ്ങൾക്ക് വീഡിയോ ചെയ്യാം...
📣 LP ക്ലാസ്സുകളിലെ വീഡിയോകളിൽ ആവശ്യമെങ്കിൽ ടീച്ചേഴ്സിന് ശബ്ദം നൽകാം
📣 വീഡിയോയുടെ സമയ ദൈർഘ്യം ⏰ 10 മിനിറ്റിൽ കൂടാൻ പാടില്ല ❌
📣നിങ്ങളുടെ വിഡിയോകൾ ഇനി പറയുന്ന ഫോർമാറ്റിൽ സെറ്റ് ചെയ്യുക
📣 നിങ്ങൾ തയാറാക്കുന്ന വിശുദ്ധരെ കുറിച്ചുള്ള വീഡിയോകൾ താഴെ കൊടുത്തിരിക്കുന്ന ഇ മെയിൽ അഡ്രസിലേക്ക് 📱 എത്രയും വേഗം അയക്കുക. അയച്ചതിനുശേഷം അക്കാര്യം ടീച്ചേഴ്സ് നമ്മുടെ catechism web ഗ്രൂപ്പിൽ അറിയിക്കുക.
എല്ലാവരും ഉത്സാഹത്തോടെ പങ്കെടുക്കുമല്ലോ...✨
വിശ്വാസ പരിശീലനം 2020 -21 ചിറ്റലപ്പിള്ളി, സെൻറ്. റീത്താസ് ദേവാലയത്തിലെ 2020 -2021 അധ്യയനവർഷത്തെ വിശ്വാസ പരിശീലന പരീക്ഷാ റിസൾട്ട് ...