Showing posts with label Teachers corner. Show all posts
Showing posts with label Teachers corner. Show all posts

Thursday, July 15, 2021

ദൈവാലയങ്ങളിൽ വിശുദ്ധകുർബാനക്ക് ഉപയോഗിക്കുന്ന വീഞ്ഞ് ഒരു ലഹരിപദാർത്ഥമാണല്ലോ എന്ന അഭിപ്രായം ഉയരുന്നുണ്ട്. ശരിയാണോ ?

 


  ദൈവാലയങ്ങളിൽ വിശുദ്ധകുർബാനക്ക് ഉപയോഗിക്കുന്ന വീഞ്ഞ് ഒരു ലഹരിപദാർത്ഥമാണല്ലോ എന്ന അഭിപ്രായം ഉയരുന്നുണ്ട്. ശരിയാണോ ?

വീഞ്ഞ് ഒരു ലഹരിപദാർതമാണ് എന്നതിൽ സംശയമില്ല. പക്ഷേ, വിശുദ്ധ കുർബാനയിൽ അത് നാം സ്വീകരിക്കുന്നത് ലഹരിവസ്തു ഉപയോഗിക്കുന്നതുപോലെയല്ല . ഉദാഹരണത്തിന്, ചില അരിഷ്ടങ്ങളിൽ അല്ലെങ്കിൽ ചില മരുന്നുകളിൽ ലഹരിയുള്ള പദാർതങ്ങളുണ്ട്. പക്ഷേ അത് ലഹരിയായിട്ടല്ല ഉപയോഗിക്കുന്നത്. വിശുദ്ധ കുർബ്ബാനയിൽ വീഞ്ഞുപയോഗിക്കുന്നത് അതു ലഹരിപാനീയമായതിനാലല്ല . മറിച്ച് ഈശോ കുർബാനസ്ഥാപിച്ചപ്പോൾ പലസ്തീനായിൽ അവരുപയോഗിച്ചിരുന്ന പാനീയം തുടരുന്നതിനുവേണ്ടിയാണ് .

വീഞ്ഞിനുപകരം മറ്റൊരു പാനീയം കുർബാനയ്ക്ക് ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല , അതു വിദൂരസാധ്യത ആണെങ്കിലും . എത്രയോ ചെടികൾ ഇന്ന് നാമാവശേഷമാകുന്നു . അന്യംനിന്നുപോകുന്നു . അതുപോലെ എന്നെങ്കിലും മുന്തിരി എന്ന ചെടി അന്യംനിന്നുപോയാൽ തീർച്ചയായും തിരുസഭയ്ക്ക് മറ്റൊരു പാനീയം ഉപയോഗിക്കേണ്ടിവരും. പക്ഷേ , യേശു തെരഞ്ഞെടുത്ത വീഞ്ഞ് എന്ന പാനീയം എവിടേയും ലഭ്യമായതുകൊണ്ടും സഭ യേശുവിന്റെ പാത പിൻതുടരുന്നതുകൊണ്ടും പരിപാവനമായ കുർബ്ബാനയിൽ തിരുരക്തമായി രൂപാന്തരപ്പെടേണ്ട വീഞ്ഞിനെ ഉപയോഗിക്കുന്നു.

ഏതെങ്കിലുമൊരുകാലത്ത് തക്കതായ കാരണത്താൽ ഇത് മാറ്റിക്കൂടെന്നില്ല. എന്നാൽ ഇന്ന് അത് മാറ്റാനുള്ള അനുവാദം സഭ ആർക്കും നല്കിയിട്ടില്ല. യേശു ഉപയോഗിച്ച വസ്തുതന്നെ ഉപയോഗിക്കാൻ വേണ്ടിയാണിത്, അതുപോലെതന്നെ ഗോതമ്പ് ഏതെങ്കിലും കാരണത്താൽ ലഭ്യമല്ലാതെ വന്നാൽ സഭ അതിനുപകരം ഭക്ഷ്യയോഗ്യമായ മറ്റൊരു വസ്തു ഉപയോഗിക്കേണ്ടതായിവരും . കാരണം, 'എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവർ നിത്യം ജീവിക്കും' എന്നാണ് യേശു പറഞ്ഞത് , ഗോതമ്പപ്പം ഭക്ഷിക്കുകയും മുന്തിരിച്ചാറ് കുടിക്കുകയും ചെയ്യുന്നവർ ജീവിക്കും എന്നല്ല. മുകളിൽ സൂചിപ്പിച്ചതുപോലെ , ഏതെങ്കിലും കാലത്ത് ഇവ ലഭ്യമല്ലാത്ത അവസ്ഥ സംജാതമാകുമ്പോൾ മറ്റുവസ്തുക്കൾ തെരഞ്ഞെടുക്കേണ്ടതായിവരും. അപ്പോഴും ഒരു കാര്യം തീർച്ചയാണ്. അവ ഭക്ഷിക്കാനും പാനം ചെയ്യാനും ഉതകുന്ന വസ്തുക്കളായിരിക്കും. കാലഘട്ടത്തിന്റെ ആവശ്യ മനുസരിച്ച് സഭ അത് ലഭ്യമാക്കുകതന്നെ ചെയ്യും.

✝️

Courtesy- 

Book:- Viswasavazhiyile samsayangal

Prepared & Published By 

Syro Malabar Catechetical Commission

Share:

Monday, July 5, 2021

വിശുദ്ധ കുർബാന സ്വീകരണസമയത്ത് ഓസ്തി (ഈശോയുടെ തിരുശരീരം) മാത്രം നൽകുകയും വീഞ്ഞ് (തിരുരക്തം) നൽകാതിരിക്കുകയും ചെയ്യുന്നതിന്റെ ഔചിത്യം എന്ത് ?

 


ഈശോയുടെ തിരുശരീര രക്തങ്ങൾ വിശുദ്ധ കുർബാനയിലൂടെ നൽകുന്നുവെന്ന് പഠിപ്പിക്കുകയും വിശുദ്ധ കുർബാന സ്വീകരണസമയത്ത് ഓസ്തി (ഈശോയുടെ തിരുശരീരം) മാത്രം നൽകുകയും വീഞ്ഞ് (തിരുരക്തം) നൽകാതിരിക്കുകയും ചെയ്യുന്നതിന്റെ ഔചിത്യം എന്ത് ?


           സീറോമലബാർ സഭയിലെ കൂർബാനപുസ്തകത്തിന്റെ പൊതുനിർദ്ദേശങ്ങളിലെ 23 -ാം നമ്പറിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു . " സാഹചര്യം കൊണ്ട് അസാധ്യമാകുകയോ വലിയ അസൗകര്യം ഉളവാകുകയോ ചെയ്യാത്തപക്ഷം ദിവ്യകാരുണ്യം ഇരു സാദ്യശ്യങ്ങളിലും നല്കേണ്ടതാണ്. ' തിരുശ്ശരീരരക്തങ്ങൾ ഒരുമിച്ച് കൂർബാന സമയത്ത് വിശ്വാസികൾക്ക് നല്കണം എന്നുതന്നെയാണ് സഭയുടെ ആഗ്രഹം . 

            ഹോളണ്ടിലെ സഭ പോൾ ആറാമൻ മാർപാപ്പയോടു ഒരിക്കൽ ഇതേ ചോദ്യം ചോദിക്കുകയുണ്ടായി . അതിനു അദ്ദേഹം വ്യക്തിപരമായി പറഞ്ഞ ഉത്തരം ഇപ്രകാരമായിരുന്നു. വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും വിശ്വാസികൾക്ക് തിരുശ്ശരീരം നല്കാതെ തിരുരക്തം മാത്രം നല്കണം . ഇത് തിരുരക്തത്തിൽ തിരുശ്ശരീരവും തിരുശരീരത്തിൽ തിരുരക്തവും ഉണ്ടെന്ന് അവരെ ബോദ്ധ്യപ്പെടുത്താൻ വേണ്ടിയാണ് ' . 

           ബലിയർപ്പിക്കുമ്പോൾ ഓസ്തിയും വീഞ്ഞും വെവ്വേറെയാണ് കൂദാശചെയ്യുന്നത് . അതിനുശേഷം കുർബാനക്കിടെ ഇവരണ്ടും സംയോജിപ്പിക്കുന്ന കർമ്മമുണ്ട് . തിരുവോസ്തി രണ്ടായി വിഭജിച്ച തിനുശേഷം തിരുവോസ്തിയുടെ ഒരറ്റംകൊണ്ട് തിരുരക്തത്തിൽ കുരിശുവരയ്ക്കുന്നു . 

          അപ്രകാരം തിരുരക്തത്താൽ നനവേറ്റഭാഗം കൊണ്ട് ജനങ്ങൾക്ക് നല്കുന്ന കുസ്തോദിയിലെ ( Ciborium ) ചെറിയ ഓസ്തികളിൽ കുരിശുവരച്ചുകൊണ്ട് കാർമ്മികൻ ചൊല്ലുന്ന പ്രാർത്ഥന ഇപ്രകാരമാണ് : “ സ്തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ രഹസ്യങ്ങൾ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ മഹത്വമേറിയ തിത്വത്തിന്റെ ആരാധ്യവും മഹനീയവുമായ നാമത്തിൽ വേർതിരിക്കപ്പെടുകയും പവിത്രീകരിക്കപ്പെടുകയും പൂർത്തീകരിക്കപ്പെടുകയും കലർത്തപ്പെടുകയും പരസ്പരം യോജിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു." ദൈവശാസ്ത്രപരമായി പറഞ്ഞാൽ, ഇതോടെ തിരുശ്ശരീരത്തിലേക്ക് തിരുരക്തവും , തിരുരക്തത്തിലേക്ക് തിരുശ്ശരീരവും ചേർന്നു കഴിഞ്ഞു.

         അതിനാൽ ദിവ്യകാരുണ്യ സ്വീകരണസമയത്ത് തിരുശ്ശരീരരക്തങ്ങളിൽ ഒന്നു മാത്രമേ ലഭിക്കുന്നുവെന്നു പറയുന്നത് ദൈവശാസ്ത്രപരമായി ശരിയല്ല. ചുരുക്കത്തിൽ , തിരുശ്ശരീരരക്തങ്ങൾ ഒരുമിച്ച് സ്വീകരിച്ചാലും തിരുശ്ശരീരം മാത്രം സ്വീകരിച്ചാലും കുർബ്ബാനസ്വീകരണം പൂർണ്ണമാണ്.

✝️


Courtesy- 

Book:- Viswasavazhiyile samsayangal

Prepared & Published By 

Syro Malabar Catechetical Commission

Share:

Tuesday, April 28, 2020

MOTIVATIONAL STORY -Ben-വീണ്ടും ബെന്‍ വാചാലനായി ഫാദറിനോട് പറഞ്ഞു.....


MOTIVATIONAL STORY


ബെന്‍

ഒരു വൈദികന്‍ എല്ലാ ദിവസവും  ഉച്ചസമയത്തു പള്ളിയില്‍ കടന്നു ചെന്ന് നോക്കുമായിരുന്നു  വിശ്വാസികള്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി കടന്നു വരുന്നുണ്ടോ എന്ന്. അങ്ങനെ ഇരിക്കെ ഒരു ദിവസം പള്ളിയുടെ വാതില്‍ തുറന്നു ഒരാള്‍ കയറുന്നത് കണ്ടു.അദ്ദേഹം മുഷിഞ്ഞ വേഷം ധരിച്ചു...വളരെ ക്ഷീണിതനായി ....കയ്യില്‍ ഒരു ചോറുപാത്രവുമായി പള്ളിക്കുള്ളില്‍ കടന്നു പോകുകയും മുട്ടുകുത്തി തലകുനിച്ചു ഒരുനിമിഷം ഇരുന്നതിനു ശേഷം എഴുന്നേറ്റു പോകുന്നതും കണ്ടു.....ഇങ്ങനെ മൂന്നാല് ദിവസം അദ്ദേഹം പതിവായി പള്ളിക്കുള്ളില്‍ വരുന്നത് ആ ഫാദര്‍  കണ്ടു.
ഒരു പരിചയവും ഇല്ലാത്ത വ്യക്തി ആയതിനാല്‍ വൈദികന് അദ്ദേഹത്തില്‍ സംശയം തോന്നി. ഒരു ദിവസം വൈദികന്‍ അദ്ദേഹത്തോട് ചോദിച്ചു...
''നിങ്ങള്‍ ദിവസവും ഈ സമയത്ത് എന്തിനാണ് ഇവിടെ വരുന്നത്? ഇവിടെ വന്നയുടന്‍ തന്നെ നിങ്ങള്‍ തിരിച്ചു പോകുകയും ചെയ്യുന്നു..... എന്താണ് ഇതിന്‍റെ ഉദ്ദേശ്യം ?''
 അദ്ദേഹം പറഞ്ഞു....''ഞാന്‍ ഒരു ഫാക്ടറി ജോലിക്കാരന്‍ ആണ്. എന്‍റെ ഉച്ച ആഹാരം കഴിക്കുവാന്‍ തന്നിരിക്കുന്ന സമയം ½ മണിക്കൂര്‍ ആണ്. ഇതെന്‍റെ പ്രാര്‍ത്ഥനാ സമയം ആയി ഞാന്‍ തിരഞ്ഞെടുത്തു. എനിക്ക് ശക്തിയും ആരോഗ്യവും കിട്ടുന്ന നിമിഷം ഇതാണ്.ഒരു നിമിഷമേ എനിക്ക് ഇവിടെ നില്ക്കുവാന്‍ സാധിക്കുകയുള്ളൂ..... കാരണം ഫാക്ടറി വളരെ ദൂരെയാണ്.'' 
 അപ്പോള്‍ വൈദികന്‍ ചോദിച്ചു.....
''എന്താണ് ഇത്രയും ദൂരെ വന്നു ഈ ഒരു നിമിഷം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്?''
 അപ്പോള്‍ അദ്ദേഹം പറഞ്ഞു......
''ഞാന്‍ മുട്ടുകുത്തി എന്‍റെ കര്‍ത്താവിനോട് ഇങ്ങനെ പറയും.....
 എന്‍റെ നാഥാ....ഞാനിതാ കടന്നു വന്നിരിക്കുന്നു.....നിന്നേ....കണ്ടു മുട്ടിയ ദിവസം മുതല്‍ ഞാനെത്ര സന്തോഷവാനാണ്.....അന്നുമുതല്‍ നമ്മുടെ സൗഹൃദം വളര്‍ന്നു  .....നീ എന്‍റെ പാപങ്ങള്‍ ഏറ്റെടുത്തു....എനിക്ക് പ്രാര്‍ത്ഥിക്കാന്‍ അധികം അറിഞ്ഞുകൂടാ.....ഞാന്‍ എന്നും നിന്നേ ഓര്‍ക്കും  , എന്‍റെ യേശുവേ.....ഞാന്‍ അങ്ങയുടെ ബെന്‍. കര്‍ത്താവേ ....ഞാന്‍ ഇപ്പോള്‍....പോകുന്നു..... ''
അദ്ദേഹത്തിന്‍റെ  പ്രാര്‍ത്ഥന കേട്ടിട്ട് വൈദികന് വളരെ വിചിത്രമായി തോന്നി.
   വൈദികന്‍ ബെന്നിനോട് പറഞ്ഞു...''ഓഹോ...അങ്ങനെയാണോ ? താങ്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടെ വന്നു പ്രാര്‍ത്ഥിക്കാം ....''
അതിനു ശേഷം ബെന്‍ വേഗം തന്‍റെ ഫാക്ടറിയിലേക്ക് കടന്നു പോയി.....
 ബെന്നിനെപോലെ  വൈദികനും അപ്പോള്‍ പള്ളിയില്‍ മുട്ടുകുത്തി. അപ്പോള്‍ അത്രയും നാള്‍ വൈദികന്‍ അനുഭവിച്ചിട്ടില്ലാത്ത അത്രയും വലിയ ദൈവസാന്നിദ്ധ്യം അവിടെ അനുഭവിച്ചു.തന്‍റെ ഹൃദയം അലിയുന്നതുപോലെയും ദൈവത്തിന്‍റെ ചൂടേറിയ സ്നേഹം തന്നിലേക്ക് കടന്നു വരുന്നത് പോലെയും യേശു തന്‍റെ  മുന്‍പില്‍ വന്നു നില്ക്കുന്നത് പോലെയും അനുഭവപെട്ടു....വൈദികന്‍റെ രണ്ടു കണ്ണുകളും നിറഞ്ഞു ഒഴുകി.അതിനു ശേഷം അദ്ദേഹം  ബെന്‍ പറഞ്ഞ ആ പ്രാര്‍ത്ഥന അവിടെ ഇരുന്നു പ്രാര്‍തഥിച്ചു.....
'എന്‍റെ  നാഥാ....ഞാനിതാ കടന്നു വന്നിരിക്കുന്നു.....നിന്നേ....കണ്ടു മുട്ടിയ ദിവസം മുതല്‍ ഞാനെത്ര സന്തോഷവാനാണ്.....അന്നുമുതല്‍ നമ്മുടെ സൗഹൃദം വളര്‍ന്നു.....നീ എന്‍റെപാപങ്ങള്‍ ഏറ്റെടുത്തു....എനിക്ക് പ്രാര്‍ത്ഥിക്കാന്‍ അധികം അറിഞ്ഞുകൂടാ.....ഞാന്‍ എന്നും നിന്നേ ഓര്‍ക്കും  , എന്‍റെ യേശുവേ.....ഞാന്‍ അങ്ങയുടെ അഭിഷിക്തനായൊരു എളിയ വൈദികന്‍....''
തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതേ.....സമയത്ത് ആ വൈദികന്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുവാന്‍ ഇരുന്നിട്ടും ബെന്നിനെ കാണുവാന്‍ സാധിച്ചില്ലാ.....വൈദികന് വിഷമം ആയി.
ബെന്നിന് എന്ത് പറ്റി എന്നാ ചിന്തയുമായി ഫാദര്‍  ദൂരെയുള്ള ഫാക്ടറിയില്‍ പോയി അന്വേഷിച്ചു.
 അപ്പോള്‍ അറിഞ്ഞത് ബെന്‍ ഒരു രോഗത്താല്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആണെന്നാണ്‌.
ബെന്‍ അഡ്മിറ്റ്‌ ആയപ്പോള്‍ മുതല്‍ ആശുപതിയില്‍ വലിയമാറ്റങ്ങള്‍ അനുഭവപെടുവാന്‍ തുടങ്ങി.....അവിടെ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും പതിവില്ലാത്ത ഒരു സന്തോഷവും സമാധാനവും തോന്നി.ബെന്നിനോട് എല്ലാവര്‍ക്കും ഭയങ്കര സ്നേഹമായിരുന്നു....അവിടുത്തെ Head Nurse നു രോഗിയായ ബെന്നിന്‍റെ മുഖത്തെ സന്തോഷം കണ്ടു വിസ്മയിച്ചു.....കാരണം ബെന്നിനെ കാണുവാന്‍ ആരും വരുന്നില്ലാ....ആരും അവനു ഭക്ഷണം കൊണ്ടുകൊടുക്കുന്നില്ലാ .....ആരും അവനു പൂക്കള്‍ സമ്മാനിക്കുന്നില്ലാ....എന്നിട്ടും ബെന്‍ ഭയങ്കര സന്തോഷവാനാണ്. 
അങ്ങനെഇരിക്കെ  ......വൈദികന്‍  ബെന്നിനെ കാണുവാനായി ആശുപത്രിയില്‍ എത്തി.
നേഴ്സുമാരോട്  ബെന്‍ എങ്ങനെ ഇരിക്കുന്നു എന്ന് ചോദിച്ചു.അപ്പോള്‍ അവര്‍ പറഞ്ഞു
'' അദ്ദേഹത്തിനു ആരുമില്ലാ.....ആരും ഇതുവരെയും അദ്ദേഹത്തെ കാണുവാന്‍ വന്നിട്ടില്ലാ....എന്നാലും അദ്ദേഹം വളരെ സന്തോഷവാനാണ്.  '' എന്ന്
അത് കേട്ട് വളരെ സന്തോഷത്തോടെ ബെന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.... ''നേഴ്സു പറയുന്നത് ശരിയല്ലാ.... എന്നും എന്‍റെ സുഹൃത്ത്‌ എന്നെ കാണാന്‍ വരുന്നുണ്ട്. ഞാനെപ്പോഴും കാണുന്നുണ്ട് ഒരുപക്ഷെ അവര്‍ കാണുന്നില്ലയിരിക്കാം അവന്‍ എന്നും എപ്പോഴും എന്‍റെ  കൂടെ ഉണ്ടായിരുന്നു....''
വീണ്ടും ബെന്‍ വാചാലനായി ഫാദറിനോട് പറഞ്ഞു.....
''എല്ലാ ദിവസവും ഉച്ച സമയത്ത് എന്‍റെ ആ നല്ല സുഹൃത്ത്‌ കടന്നു വരുമായിരുന്നു.... അവനെന്‍റെ വലത്തു ഭാഗത്തിരുന്നു എന്‍റെ   കയ്യെടുത്ത് അവന്‍റെ  കയ്യില്‍ വെച്ചുകൊണ്ട് എന്നിലേക്ക്‌ ചാഞ്ഞു എന്‍റെ മുഖത്തേക്ക് നോക്കി ഇങ്ങനെ പറയുമായിരുന്നു....
  ഞാനിതാ വന്നിരിക്കുന്നു....ഞാനൊന്ന് മാത്രം പറയാം നമ്മള്‍ തമ്മില്‍ സൗഹൃദം സ്ഥാപിച്ചതില്‍ ഞാനെത്ര അധികം സന്തോഷവാനാണെന്നോ....ഞാന്‍ നിന്‍റെ പാപങ്ങളെ വഹിച്ചു....ഞാന്‍ നിന്നേ എപ്പോഴും ഓര്‍ക്കും . നിന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുവാന്‍ എനിക്ക് ഒത്തിരി ഇഷ്ടം ആണ്.അതേ....ബെന്‍.....
ഞാന്‍ യേശു .... നിന്‍റെ സുഹൃത്ത്‌ . ഞാനെപ്പോഴും നിന്‍റെ  കൂടെ ഉണ്ട്. '
പ്രീയപെട്ടവരെ ഈ കഥ നിങ്ങള്‍ക്ക് അനുഗ്രഹമായെങ്കില്‍ നിങ്ങളും യേശുവും ആയിട്ടുള്ള സുഹൃത്ബന്ധം  ഇതേപോലെ തുടരുക. അനേകര്‍ നമ്മുടെ ജീവിതത്തില്‍ കടന്നു വരികയും പോകുകയും ചെയ്യും എന്നാല്‍ അവര്‍ എന്നും നമ്മോടു ഒപ്പം ഉണ്ടാകണമെന്നില്ലാ....നമ്മുടെ അരുമനാഥനായ ആ നല്ല സ്നേഹിതന്‍ നമ്മളെ ഒരിക്കലും കൈവിടുകയില്ലാ...നമ്മുടെ പ്രതികൂല സമയത്ത് അവന്‍ നമ്മുടെ കൂടെ നിന്ന് നമ്മുക്ക് വേണ്ടതെല്ലാം ചെയിതു തരും. ഇനി ഈ യേശു ആകട്ടെ..... നിങ്ങളുടെ നല്ല സുഹൃത്ത്‌.
ദൈവം നമ്മുടെ ഹൃദയത്തെ..അറിയുന്നൂ....അവനെ സദാസമയം ഓര്‍ക്കുന്നത് തന്നെ ആണ് നമ്മുടെ ഏറ്റവും വലിയ പ്രാര്‍ത്ഥന . ബെന്‍ പ്രാര്‍ഥി്ച്ചതുപോലെയുള്ള ഒരു ചെറിയ പ്രാര്‍ത്ഥന മതി നിങ്ങളുടെ ജീവിതം മാറ്റിമറിക്കുവാന്‍ ....ആമേന്‍.
ദൈവം നമ്മേ  ഓരോരുത്തരെയും അനുഗ്രഹിക്കുമാറാകട്ടെ....




കടപ്പാട് :-Smart catechism.
Share:

Saturday, April 25, 2020

Our Voice-Teachers corner-writings will be published

പ്രിയരേ ,

         ഈ പേജിൽ ടീച്ചേഴ്‌സിന്റെ writings  ലഭ്യമാക്കുന്നതാണ്  ഏവർക്കും സ്വാഗതം,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .
Share:

Featured Post

Catechism Result 2020-21 | St.Rita's Church,Chittilappilly-Published

  വിശ്വാസ പരിശീലനം 2020 -21  ചിറ്റലപ്പിള്ളി, സെൻറ്. റീത്താസ് ദേവാലയത്തിലെ  2020 -2021 അധ്യയനവർഷത്തെ   വിശ്വാസ  പരിശീലന പരീക്ഷാ   റിസൾട്ട്   ...

Total Pageviews

Followers

STRECTURE

DIRECTOR

Fr.Jolly Chiramel

PRINCIPAL

Freejo Francis

VICE-PRINCIPAL

James Joseph

STAFF SECRETARY

Libin Jacob

JOINT-SECRETARY

Sandra Mariya T John

P.T.A PRESIDENT

Joseph Kakkassery

P.T.A SECRETARY

Babu.T.D

ST.RITA'S CHURCH,CHITTILAPPILLY

വി. റീത്തായേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ