Saturday, November 14, 2020

വി.റീത്തായോടൊത്ത്‌ നമുക്ക് പ്രാർത്ഥിക്കാം || വിശുദ്ധയെക്കുറിച്ചുള്ള ഡോക്യൂമെൻററി കാണം || Chittilappilly Catechism


 വി.റീത്തായോടൊത്ത്‌ നമുക്ക് പ്രാർത്ഥിക്കാം

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

പാപികൾ പാപത്തിൽ മരിക്കാതിരിക്കാൻ തൻ്റെ  ഏകപുത്രനെ മരണത്തിനേൽപ്പിച്ച പിതാവായ ദൈവമെ , എൻ്റെ  പാപങ്ങൾ ക്ഷമിക്കണമെ , പുത്രനായ ദൈവമെ  എൻ്റെ പാപങ്ങൾ ക്ഷമിക്കണമെ . പുത്രനായ ദൈവമെ  അങ്ങയെ മനസ്സിലാക്കുവാനുള്ള കഴിവിനെ പ്രകാശിപ്പിക്കണമെ . വഴിയും സത്യവും ജീവനുമായ അങ്ങിൽ  നിന്ന്  അകന്ന് പോകുവാൻ  എന്നെ അനുവദിക്കരുതെ, സ്നേഹ സാഗരമായ പരിശുദ്ധാത്മാവേ അവിടുത്തെ സ്നേഹം എന്നിൽ നട്ടുവളർത്തണമെ . എൻ്റെ ഹൃദയം അവിടുത്തെ ഫലങ്ങളുടെയും ദാനങ്ങളുടെയും വിളനിലമാക്കി മാറ്റണമെ .  പരിശുദ്ധ കന്യാമറിയമേ അമ്മയുടെ സമൃദ്ധമായ വിനയവും നിഷ്‌കളങ്കതയും നൽകി അനുഗ്രഹിക്കണമെ . മാലാഖമാരെ നിങ്ങളുടെ പരിശുദ്ധി നൽകണമെ , സകല വിശുദ്ധരെ നിങ്ങളുടെ ജീവിതമാതൃക നൽകി അനുഗ്രഹിക്കണമെ.


ആമേൻ                                                          

വി.റീത്ത 

 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

 വിശുദ്ധയെക്കുറിച്ചുള്ള ഡോക്യൂമെൻററി   കാണം

👇

👆
TOUCH  HERE TO VIEW DOCUMENTARY

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


ചിറ്റിലപ്പിള്ളി സെൻറ്. റീത്താസ് ദേവാലയത്തിൽ തേൻ നേർച്ച എന്തുകൊണ്ട് ?...എന്തിന് ...?

        മാമ്മോദീസ കഴിഞ്ഞതിൻെറ  പിറ്റേ ദിവസം തൊട്ടിലിൽ ഉറങ്ങുകയായിരുന്ന റീത്തയുടെ ചുറ്റും ധാരാളം വെളുത്ത തേനീച്ചകൾ പ്രത്യക്ഷപ്പെട്ടിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.അതേസമയം ഇതൊന്നും കുഞ്ഞിന് യാതൊരു അസ്വസ്ഥതയും ഉണ്ടാക്കിയിരുന്നില്ല. പിന്നീട് നൂറ്റാണ്ടുകൾ പലതും കഴിഞ്ഞിട്ട് റോമിൽ ഉർബൻ മാർപാപ്പ  റീത്തായെ വാഴ്ത്തപ്പെട്ടവളാക്കി പ്രഖ്യാപിക്കുന്ന അന്ന് മാർപ്പാപ്പയുടെ മുറിയിലും ഏതാനും മണിക്കൂറുകൾ ഇത്തരം തേനീച്ചകൾ ഉണ്ടായിരുന്നു എന്നും ചരിത്രം രേഖപ്പെടുത്തുന്നു.

       തൃശൂർ  അതിരൂപതയിലെ റീത്താ നാമധേയത്തിലുള്ള ഏക ദേവാലയമാണ് ചിറ്റിലപ്പിള്ളി ഇടവക ദേവാലയം. പല തവണ മാരകമായ വിഷം തളിച്ചും തീ കത്തിച്ചും ഇടവക ദേവാലയത്തിൻെറ മുഖവാരത്തിലുള്ള തേനീച്ച കൂട്ടത്തെ നശിപ്പിക്കാൻ പലവട്ടം പരിശ്രമിച്ചെങ്കിലും അധികം നാൾ കഴിയുമ്പോഴേക്കും കൂടുതൽ ശക്തിയോടെ തേനീച്ചകൾ വന്നു കൂടുന്നത് എന്തോ ഒരു പ്രത്യേകതയായി ഇടവകജനം മനസിലാക്കുന്നു.ഈ കാഴ്ചപ്പാടിൽ നിന്നാണ് തേൻ  നേർച്ച എന്ന ആശയം കടന്നു വന്നത് .


വി.റീത്തായെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ .....

ആമേൻ 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹



ഏവർക്കും വി.റീത്തായുടെയും വി.സെബസ്ത്യാനോസിൻ്റെയും   തിരുന്നാൾ മംഗളങ്ങൾ 🙏

CATECHISM UNIT

ST.RITA'S CHURCH CHITTILAPPILLY

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Share:

Featured Post

Catechism Result 2020-21 | St.Rita's Church,Chittilappilly-Published

  വിശ്വാസ പരിശീലനം 2020 -21  ചിറ്റലപ്പിള്ളി, സെൻറ്. റീത്താസ് ദേവാലയത്തിലെ  2020 -2021 അധ്യയനവർഷത്തെ   വിശ്വാസ  പരിശീലന പരീക്ഷാ   റിസൾട്ട്   ...

Total Pageviews

Followers

STRECTURE

DIRECTOR

Fr.Jolly Chiramel

PRINCIPAL

Freejo Francis

VICE-PRINCIPAL

James Joseph

STAFF SECRETARY

Libin Jacob

JOINT-SECRETARY

Sandra Mariya T John

P.T.A PRESIDENT

Joseph Kakkassery

P.T.A SECRETARY

Babu.T.D

ST.RITA'S CHURCH,CHITTILAPPILLY

വി. റീത്തായേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ