Thursday, July 15, 2021

ദൈവാലയങ്ങളിൽ വിശുദ്ധകുർബാനക്ക് ഉപയോഗിക്കുന്ന വീഞ്ഞ് ഒരു ലഹരിപദാർത്ഥമാണല്ലോ എന്ന അഭിപ്രായം ഉയരുന്നുണ്ട്. ശരിയാണോ ?

 


  ദൈവാലയങ്ങളിൽ വിശുദ്ധകുർബാനക്ക് ഉപയോഗിക്കുന്ന വീഞ്ഞ് ഒരു ലഹരിപദാർത്ഥമാണല്ലോ എന്ന അഭിപ്രായം ഉയരുന്നുണ്ട്. ശരിയാണോ ?

വീഞ്ഞ് ഒരു ലഹരിപദാർതമാണ് എന്നതിൽ സംശയമില്ല. പക്ഷേ, വിശുദ്ധ കുർബാനയിൽ അത് നാം സ്വീകരിക്കുന്നത് ലഹരിവസ്തു ഉപയോഗിക്കുന്നതുപോലെയല്ല . ഉദാഹരണത്തിന്, ചില അരിഷ്ടങ്ങളിൽ അല്ലെങ്കിൽ ചില മരുന്നുകളിൽ ലഹരിയുള്ള പദാർതങ്ങളുണ്ട്. പക്ഷേ അത് ലഹരിയായിട്ടല്ല ഉപയോഗിക്കുന്നത്. വിശുദ്ധ കുർബ്ബാനയിൽ വീഞ്ഞുപയോഗിക്കുന്നത് അതു ലഹരിപാനീയമായതിനാലല്ല . മറിച്ച് ഈശോ കുർബാനസ്ഥാപിച്ചപ്പോൾ പലസ്തീനായിൽ അവരുപയോഗിച്ചിരുന്ന പാനീയം തുടരുന്നതിനുവേണ്ടിയാണ് .

വീഞ്ഞിനുപകരം മറ്റൊരു പാനീയം കുർബാനയ്ക്ക് ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല , അതു വിദൂരസാധ്യത ആണെങ്കിലും . എത്രയോ ചെടികൾ ഇന്ന് നാമാവശേഷമാകുന്നു . അന്യംനിന്നുപോകുന്നു . അതുപോലെ എന്നെങ്കിലും മുന്തിരി എന്ന ചെടി അന്യംനിന്നുപോയാൽ തീർച്ചയായും തിരുസഭയ്ക്ക് മറ്റൊരു പാനീയം ഉപയോഗിക്കേണ്ടിവരും. പക്ഷേ , യേശു തെരഞ്ഞെടുത്ത വീഞ്ഞ് എന്ന പാനീയം എവിടേയും ലഭ്യമായതുകൊണ്ടും സഭ യേശുവിന്റെ പാത പിൻതുടരുന്നതുകൊണ്ടും പരിപാവനമായ കുർബ്ബാനയിൽ തിരുരക്തമായി രൂപാന്തരപ്പെടേണ്ട വീഞ്ഞിനെ ഉപയോഗിക്കുന്നു.

ഏതെങ്കിലുമൊരുകാലത്ത് തക്കതായ കാരണത്താൽ ഇത് മാറ്റിക്കൂടെന്നില്ല. എന്നാൽ ഇന്ന് അത് മാറ്റാനുള്ള അനുവാദം സഭ ആർക്കും നല്കിയിട്ടില്ല. യേശു ഉപയോഗിച്ച വസ്തുതന്നെ ഉപയോഗിക്കാൻ വേണ്ടിയാണിത്, അതുപോലെതന്നെ ഗോതമ്പ് ഏതെങ്കിലും കാരണത്താൽ ലഭ്യമല്ലാതെ വന്നാൽ സഭ അതിനുപകരം ഭക്ഷ്യയോഗ്യമായ മറ്റൊരു വസ്തു ഉപയോഗിക്കേണ്ടതായിവരും . കാരണം, 'എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവർ നിത്യം ജീവിക്കും' എന്നാണ് യേശു പറഞ്ഞത് , ഗോതമ്പപ്പം ഭക്ഷിക്കുകയും മുന്തിരിച്ചാറ് കുടിക്കുകയും ചെയ്യുന്നവർ ജീവിക്കും എന്നല്ല. മുകളിൽ സൂചിപ്പിച്ചതുപോലെ , ഏതെങ്കിലും കാലത്ത് ഇവ ലഭ്യമല്ലാത്ത അവസ്ഥ സംജാതമാകുമ്പോൾ മറ്റുവസ്തുക്കൾ തെരഞ്ഞെടുക്കേണ്ടതായിവരും. അപ്പോഴും ഒരു കാര്യം തീർച്ചയാണ്. അവ ഭക്ഷിക്കാനും പാനം ചെയ്യാനും ഉതകുന്ന വസ്തുക്കളായിരിക്കും. കാലഘട്ടത്തിന്റെ ആവശ്യ മനുസരിച്ച് സഭ അത് ലഭ്യമാക്കുകതന്നെ ചെയ്യും.

✝️

Courtesy- 

Book:- Viswasavazhiyile samsayangal

Prepared & Published By 

Syro Malabar Catechetical Commission

Share:

Monday, July 5, 2021

വിശുദ്ധ കുർബാന സ്വീകരണസമയത്ത് ഓസ്തി (ഈശോയുടെ തിരുശരീരം) മാത്രം നൽകുകയും വീഞ്ഞ് (തിരുരക്തം) നൽകാതിരിക്കുകയും ചെയ്യുന്നതിന്റെ ഔചിത്യം എന്ത് ?

 


ഈശോയുടെ തിരുശരീര രക്തങ്ങൾ വിശുദ്ധ കുർബാനയിലൂടെ നൽകുന്നുവെന്ന് പഠിപ്പിക്കുകയും വിശുദ്ധ കുർബാന സ്വീകരണസമയത്ത് ഓസ്തി (ഈശോയുടെ തിരുശരീരം) മാത്രം നൽകുകയും വീഞ്ഞ് (തിരുരക്തം) നൽകാതിരിക്കുകയും ചെയ്യുന്നതിന്റെ ഔചിത്യം എന്ത് ?


           സീറോമലബാർ സഭയിലെ കൂർബാനപുസ്തകത്തിന്റെ പൊതുനിർദ്ദേശങ്ങളിലെ 23 -ാം നമ്പറിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു . " സാഹചര്യം കൊണ്ട് അസാധ്യമാകുകയോ വലിയ അസൗകര്യം ഉളവാകുകയോ ചെയ്യാത്തപക്ഷം ദിവ്യകാരുണ്യം ഇരു സാദ്യശ്യങ്ങളിലും നല്കേണ്ടതാണ്. ' തിരുശ്ശരീരരക്തങ്ങൾ ഒരുമിച്ച് കൂർബാന സമയത്ത് വിശ്വാസികൾക്ക് നല്കണം എന്നുതന്നെയാണ് സഭയുടെ ആഗ്രഹം . 

            ഹോളണ്ടിലെ സഭ പോൾ ആറാമൻ മാർപാപ്പയോടു ഒരിക്കൽ ഇതേ ചോദ്യം ചോദിക്കുകയുണ്ടായി . അതിനു അദ്ദേഹം വ്യക്തിപരമായി പറഞ്ഞ ഉത്തരം ഇപ്രകാരമായിരുന്നു. വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും വിശ്വാസികൾക്ക് തിരുശ്ശരീരം നല്കാതെ തിരുരക്തം മാത്രം നല്കണം . ഇത് തിരുരക്തത്തിൽ തിരുശ്ശരീരവും തിരുശരീരത്തിൽ തിരുരക്തവും ഉണ്ടെന്ന് അവരെ ബോദ്ധ്യപ്പെടുത്താൻ വേണ്ടിയാണ് ' . 

           ബലിയർപ്പിക്കുമ്പോൾ ഓസ്തിയും വീഞ്ഞും വെവ്വേറെയാണ് കൂദാശചെയ്യുന്നത് . അതിനുശേഷം കുർബാനക്കിടെ ഇവരണ്ടും സംയോജിപ്പിക്കുന്ന കർമ്മമുണ്ട് . തിരുവോസ്തി രണ്ടായി വിഭജിച്ച തിനുശേഷം തിരുവോസ്തിയുടെ ഒരറ്റംകൊണ്ട് തിരുരക്തത്തിൽ കുരിശുവരയ്ക്കുന്നു . 

          അപ്രകാരം തിരുരക്തത്താൽ നനവേറ്റഭാഗം കൊണ്ട് ജനങ്ങൾക്ക് നല്കുന്ന കുസ്തോദിയിലെ ( Ciborium ) ചെറിയ ഓസ്തികളിൽ കുരിശുവരച്ചുകൊണ്ട് കാർമ്മികൻ ചൊല്ലുന്ന പ്രാർത്ഥന ഇപ്രകാരമാണ് : “ സ്തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ രഹസ്യങ്ങൾ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ മഹത്വമേറിയ തിത്വത്തിന്റെ ആരാധ്യവും മഹനീയവുമായ നാമത്തിൽ വേർതിരിക്കപ്പെടുകയും പവിത്രീകരിക്കപ്പെടുകയും പൂർത്തീകരിക്കപ്പെടുകയും കലർത്തപ്പെടുകയും പരസ്പരം യോജിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു." ദൈവശാസ്ത്രപരമായി പറഞ്ഞാൽ, ഇതോടെ തിരുശ്ശരീരത്തിലേക്ക് തിരുരക്തവും , തിരുരക്തത്തിലേക്ക് തിരുശ്ശരീരവും ചേർന്നു കഴിഞ്ഞു.

         അതിനാൽ ദിവ്യകാരുണ്യ സ്വീകരണസമയത്ത് തിരുശ്ശരീരരക്തങ്ങളിൽ ഒന്നു മാത്രമേ ലഭിക്കുന്നുവെന്നു പറയുന്നത് ദൈവശാസ്ത്രപരമായി ശരിയല്ല. ചുരുക്കത്തിൽ , തിരുശ്ശരീരരക്തങ്ങൾ ഒരുമിച്ച് സ്വീകരിച്ചാലും തിരുശ്ശരീരം മാത്രം സ്വീകരിച്ചാലും കുർബ്ബാനസ്വീകരണം പൂർണ്ണമാണ്.

✝️


Courtesy- 

Book:- Viswasavazhiyile samsayangal

Prepared & Published By 

Syro Malabar Catechetical Commission

Share:

Sunday, July 4, 2021

വിശുദ്ധരെ പരിചയപ്പെടാം | വീഡിയോ തയ്യാറാക്കൽ ആക്ടിവിറ്റി | വിശ്വാസപരിശീലനം | സെൻറ് . റീത്താസ് ചർച്ഛ് ,ചിറ്റിലപ്പിള്ളി

 


✝️ വിശുദ്ധരെ പരിചയപ്പെടാം... 🙏

 

വിശുദ്ധരെക്കുറിച്ച് 🕯️ അറിയാനും അറിയിക്കുവാനും  ചിറ്റിലപ്പിള്ളി ഇടവകയിലെ ⛪ വിശ്വാസ പരിശീലന വിദ്യാർത്ഥികൾക്ക് ഇതാ ഒരു സുവർണ്ണാവസരം ...🪄  

CLASS WISE-ACTIVITY - JULY -2021 

വിശുദ്ധരെ കുറിച്ചുള്ള വീഡിയോ തയ്യാറാക്കൽ 

📣ഒന്നാം ക്ലാസ്സ് മുതൽ ACC വരെയുള്ള വിദ്യാർഥികൾക്കുള്ള ഈ മാസത്തെ  ആക്ടിവിറ്റി.

📣 നിങ്ങൾ തയ്യാറാക്കി  നൽകുന്ന എല്ലാ  വിഡിയോകളും ചിറ്റിലപ്പിള്ളി വിശ്വാസപരിശീലനത്തിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് 📲 ചെയ്യുന്നതായിരിക്കും. ( കോപ്പി റൈറ്റ് പ്രോബ്ലം ശ്രദ്ധിക്കുക )

📣 ഒരു ക്ലാസ്സിൽ നിന്നും  ഒരു വീഡിയോ മാത്രമേ ചെയ്യുവാൻ അവസരമുള്ളൂ.


വീഡിയോകൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 👇


📣 നിങ്ങൾക്ക്  നൽകപ്പെടുന്ന  ഒരു വിശുദ്ധന്റെ /വിശുദ്ധയുടെ ജീവിതചരിത്രമായിരിക്കണം നിങ്ങൾ വീഡിയോ ആയി  🎞️ അവതരിപ്പിക്കേണ്ടത് . (ഓരോ ക്ലാസ്സിനും  പ്രത്യേകം ഓരോ വിശുദ്ധൻ്റെ പേരും സ്ക്രിപ്റ്റും  നൽകുന്നതാണ്)

📣 നിങ്ങളുടെ യുക്തിക്ക് അനുസരിച്ചു് എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് വിശുദ്ധനെ കുറിച്ചുള്ള  വീഡിയോ ഉണ്ടാക്കുവാൻ ശ്രമിക്കുക.  

Eg.പ്രസന്റേഷൻ  വീഡിയോ ആയി , ഓരോ പാർട്ട് ഓരോരുത്തർ ചെയ്തുകൊണ്ട്,ശബ്ദം മാത്രം നൽകി ബന്ധപ്പെട്ട ചിത്രീകരണങ്ങൾ ഉൾപ്പെടുത്തി,ഇന്റർനെറ്റ് സോഴ്സ് സാധ്യതകൾ ഉപയോഗിച്ച്  എന്നിങ്ങനെെയുള്ള രീതിയിൽ നിങ്ങൾക്ക് വീഡിയോ ചെയ്യാം...

📣 LP  ക്ലാസ്സുകളിലെ വീഡിയോകളിൽ  ആവശ്യമെങ്കിൽ ടീച്ചേഴ്സിന്  ശബ്ദം നൽകാം 

📣 വീഡിയോയുടെ സമയ ദൈർഘ്യം ⏰ 10 മിനിറ്റിൽ  കൂടാൻ പാടില്ല ❌

📣നിങ്ങളുടെ വിഡിയോകൾ ഇനി പറയുന്ന ഫോർമാറ്റിൽ സെറ്റ് ചെയ്യുക 

Saint's Name --- Presented by---- video content --- thanks 

📣 വീഡിയോകൾ  📲 അയക്കേണ്ട  അവസാന ദിവസം 31 /07/2021. ആയിരിക്കും. ആദ്യം ലഭിക്കുന്നവ ആദ്യം യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതാണ്.

📣 നിങ്ങൾ  തയാറാക്കുന്ന വിശുദ്ധരെ കുറിച്ചുള്ള വീഡിയോകൾ താഴെ കൊടുത്തിരിക്കുന്ന ഇ മെയിൽ അഡ്രസിലേക്ക്  📱 എത്രയും വേഗം അയക്കുക. അയച്ചതിനുശേഷം അക്കാര്യം ടീച്ചേഴ്സ് നമ്മുടെ catechism web ഗ്രൂപ്പിൽ അറിയിക്കുക.

catechismchittilappilly@gmail.com.


എല്ലാവരും ഉത്സാഹത്തോടെ പങ്കെടുക്കുമല്ലോ...✨

 

താഴെ നല്കിയിരിക്കുന്നവയിൽ നിങ്ങളുടെ ക്ലാസ്സിന്  തൊട്ട്  താഴെ നൽകിയിരിക്കുന്ന വിശുദ്ധനെയാണ് നിങ്ങൾ പരിചയപ്പെടുത്തേണ്ടത് അതിൽ  തൊട്ടാൽ നിങ്ങൾക്ക്  അവതരിപ്പിക്കാനുള്ള  വിശുദ്ധനെ  കുറിച്ചുള്ള വിവരങ്ങൾ  🏷️ലഭിക്കുന്നതാണ്.


STD-I

📌July 28: വിശുദ്ധ അല്‍ഫോന്‍സാമ്മ


STD-II

 📌August 29: വി. എവുപ്രാസ്യമ്മ


STD-III

STD-IV

📌January 03: വിശുദ്ധ ചാവറയച്ചൻ



STD-V

📌January 31:വി. ഡോണ്‍ ബോസ്കോ


STD-VI


STD-VII

 📌May 06: വിശുദ്ധ ഡൊമിനിക്ക് സാവിയോ


STD-VIII

📌September 5: വിശുദ്ധ മദർ തെരേസ


STD-IX

📌June 13: പാദുവായിലെ വിശുദ്ധ അന്തോണീസ്‌


STD-X

 📌September 27: വിശുദ്ധ വിൻസെന്റ് ഡി പോൾ


STD-XI

 📌October 4: വിശുദ്ധ ഫ്രാൻസിസ് അസ്സീസി


STD-XII

📌October 05: വിശുദ്ധ ഫൗസ്റ്റീന കൊവാൾസ്ക


STD-ACC Seniors

📌November 4 : വി. ചാൾസ് ബൊറോമിയോ




Thank u
God bless u all 🙏

 

Share:

Featured Post

Catechism Result 2020-21 | St.Rita's Church,Chittilappilly-Published

  വിശ്വാസ പരിശീലനം 2020 -21  ചിറ്റലപ്പിള്ളി, സെൻറ്. റീത്താസ് ദേവാലയത്തിലെ  2020 -2021 അധ്യയനവർഷത്തെ   വിശ്വാസ  പരിശീലന പരീക്ഷാ   റിസൾട്ട്   ...

Total Pageviews

Followers

STRECTURE

DIRECTOR

Fr.Jolly Chiramel

PRINCIPAL

Freejo Francis

VICE-PRINCIPAL

James Joseph

STAFF SECRETARY

Libin Jacob

JOINT-SECRETARY

Sandra Mariya T John

P.T.A PRESIDENT

Joseph Kakkassery

P.T.A SECRETARY

Babu.T.D

ST.RITA'S CHURCH,CHITTILAPPILLY

വി. റീത്തായേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ