ഈശോയുടെ തിരുശരീര രക്തങ്ങൾ വിശുദ്ധ കുർബാനയിലൂടെ നൽകുന്നുവെന്ന് പഠിപ്പിക്കുകയും വിശുദ്ധ കുർബാന സ്വീകരണസമയത്ത് ഓസ്തി (ഈശോയുടെ തിരുശരീരം) മാത്രം നൽകുകയും വീഞ്ഞ് (തിരുരക്തം) നൽകാതിരിക്കുകയും ചെയ്യുന്നതിന്റെ ഔചിത്യം എന്ത് ?
സീറോമലബാർ സഭയിലെ കൂർബാനപുസ്തകത്തിന്റെ പൊതുനിർദ്ദേശങ്ങളിലെ 23 -ാം നമ്പറിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു . " സാഹചര്യം കൊണ്ട് അസാധ്യമാകുകയോ വലിയ അസൗകര്യം ഉളവാകുകയോ ചെയ്യാത്തപക്ഷം ദിവ്യകാരുണ്യം ഇരു സാദ്യശ്യങ്ങളിലും നല്കേണ്ടതാണ്. ' തിരുശ്ശരീരരക്തങ്ങൾ ഒരുമിച്ച് കൂർബാന സമയത്ത് വിശ്വാസികൾക്ക് നല്കണം എന്നുതന്നെയാണ് സഭയുടെ ആഗ്രഹം .
ഹോളണ്ടിലെ സഭ പോൾ ആറാമൻ മാർപാപ്പയോടു ഒരിക്കൽ ഇതേ ചോദ്യം ചോദിക്കുകയുണ്ടായി . അതിനു അദ്ദേഹം വ്യക്തിപരമായി പറഞ്ഞ ഉത്തരം ഇപ്രകാരമായിരുന്നു. വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും വിശ്വാസികൾക്ക് തിരുശ്ശരീരം നല്കാതെ തിരുരക്തം മാത്രം നല്കണം . ഇത് തിരുരക്തത്തിൽ തിരുശ്ശരീരവും തിരുശരീരത്തിൽ തിരുരക്തവും ഉണ്ടെന്ന് അവരെ ബോദ്ധ്യപ്പെടുത്താൻ വേണ്ടിയാണ് ' .
ബലിയർപ്പിക്കുമ്പോൾ ഓസ്തിയും വീഞ്ഞും വെവ്വേറെയാണ് കൂദാശചെയ്യുന്നത് . അതിനുശേഷം കുർബാനക്കിടെ ഇവരണ്ടും സംയോജിപ്പിക്കുന്ന കർമ്മമുണ്ട് . തിരുവോസ്തി രണ്ടായി വിഭജിച്ച തിനുശേഷം തിരുവോസ്തിയുടെ ഒരറ്റംകൊണ്ട് തിരുരക്തത്തിൽ കുരിശുവരയ്ക്കുന്നു .
അപ്രകാരം തിരുരക്തത്താൽ നനവേറ്റഭാഗം കൊണ്ട് ജനങ്ങൾക്ക് നല്കുന്ന കുസ്തോദിയിലെ ( Ciborium ) ചെറിയ ഓസ്തികളിൽ കുരിശുവരച്ചുകൊണ്ട് കാർമ്മികൻ ചൊല്ലുന്ന പ്രാർത്ഥന ഇപ്രകാരമാണ് : “ സ്തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ രഹസ്യങ്ങൾ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ മഹത്വമേറിയ തിത്വത്തിന്റെ ആരാധ്യവും മഹനീയവുമായ നാമത്തിൽ വേർതിരിക്കപ്പെടുകയും പവിത്രീകരിക്കപ്പെടുകയും പൂർത്തീകരിക്കപ്പെടുകയും കലർത്തപ്പെടുകയും പരസ്പരം യോജിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു." ദൈവശാസ്ത്രപരമായി പറഞ്ഞാൽ, ഇതോടെ തിരുശ്ശരീരത്തിലേക്ക് തിരുരക്തവും , തിരുരക്തത്തിലേക്ക് തിരുശ്ശരീരവും ചേർന്നു കഴിഞ്ഞു.
അതിനാൽ ദിവ്യകാരുണ്യ സ്വീകരണസമയത്ത് തിരുശ്ശരീരരക്തങ്ങളിൽ ഒന്നു മാത്രമേ ലഭിക്കുന്നുവെന്നു പറയുന്നത് ദൈവശാസ്ത്രപരമായി ശരിയല്ല. ചുരുക്കത്തിൽ , തിരുശ്ശരീരരക്തങ്ങൾ ഒരുമിച്ച് സ്വീകരിച്ചാലും തിരുശ്ശരീരം മാത്രം സ്വീകരിച്ചാലും കുർബ്ബാനസ്വീകരണം പൂർണ്ണമാണ്.
✝️
Courtesy-
Book:- Viswasavazhiyile samsayangal
Prepared & Published By
Syro Malabar Catechetical Commission
0 comments:
Post a Comment
Please do not enter any spam link in the comment box
Note: Only a member of this blog may post a comment.