Tuesday, April 28, 2020

MOTIVATIONAL STORY -Ben-വീണ്ടും ബെന്‍ വാചാലനായി ഫാദറിനോട് പറഞ്ഞു.....


MOTIVATIONAL STORY


ബെന്‍

ഒരു വൈദികന്‍ എല്ലാ ദിവസവും  ഉച്ചസമയത്തു പള്ളിയില്‍ കടന്നു ചെന്ന് നോക്കുമായിരുന്നു  വിശ്വാസികള്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി കടന്നു വരുന്നുണ്ടോ എന്ന്. അങ്ങനെ ഇരിക്കെ ഒരു ദിവസം പള്ളിയുടെ വാതില്‍ തുറന്നു ഒരാള്‍ കയറുന്നത് കണ്ടു.അദ്ദേഹം മുഷിഞ്ഞ വേഷം ധരിച്ചു...വളരെ ക്ഷീണിതനായി ....കയ്യില്‍ ഒരു ചോറുപാത്രവുമായി പള്ളിക്കുള്ളില്‍ കടന്നു പോകുകയും മുട്ടുകുത്തി തലകുനിച്ചു ഒരുനിമിഷം ഇരുന്നതിനു ശേഷം എഴുന്നേറ്റു പോകുന്നതും കണ്ടു.....ഇങ്ങനെ മൂന്നാല് ദിവസം അദ്ദേഹം പതിവായി പള്ളിക്കുള്ളില്‍ വരുന്നത് ആ ഫാദര്‍  കണ്ടു.
ഒരു പരിചയവും ഇല്ലാത്ത വ്യക്തി ആയതിനാല്‍ വൈദികന് അദ്ദേഹത്തില്‍ സംശയം തോന്നി. ഒരു ദിവസം വൈദികന്‍ അദ്ദേഹത്തോട് ചോദിച്ചു...
''നിങ്ങള്‍ ദിവസവും ഈ സമയത്ത് എന്തിനാണ് ഇവിടെ വരുന്നത്? ഇവിടെ വന്നയുടന്‍ തന്നെ നിങ്ങള്‍ തിരിച്ചു പോകുകയും ചെയ്യുന്നു..... എന്താണ് ഇതിന്‍റെ ഉദ്ദേശ്യം ?''
 അദ്ദേഹം പറഞ്ഞു....''ഞാന്‍ ഒരു ഫാക്ടറി ജോലിക്കാരന്‍ ആണ്. എന്‍റെ ഉച്ച ആഹാരം കഴിക്കുവാന്‍ തന്നിരിക്കുന്ന സമയം ½ മണിക്കൂര്‍ ആണ്. ഇതെന്‍റെ പ്രാര്‍ത്ഥനാ സമയം ആയി ഞാന്‍ തിരഞ്ഞെടുത്തു. എനിക്ക് ശക്തിയും ആരോഗ്യവും കിട്ടുന്ന നിമിഷം ഇതാണ്.ഒരു നിമിഷമേ എനിക്ക് ഇവിടെ നില്ക്കുവാന്‍ സാധിക്കുകയുള്ളൂ..... കാരണം ഫാക്ടറി വളരെ ദൂരെയാണ്.'' 
 അപ്പോള്‍ വൈദികന്‍ ചോദിച്ചു.....
''എന്താണ് ഇത്രയും ദൂരെ വന്നു ഈ ഒരു നിമിഷം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്?''
 അപ്പോള്‍ അദ്ദേഹം പറഞ്ഞു......
''ഞാന്‍ മുട്ടുകുത്തി എന്‍റെ കര്‍ത്താവിനോട് ഇങ്ങനെ പറയും.....
 എന്‍റെ നാഥാ....ഞാനിതാ കടന്നു വന്നിരിക്കുന്നു.....നിന്നേ....കണ്ടു മുട്ടിയ ദിവസം മുതല്‍ ഞാനെത്ര സന്തോഷവാനാണ്.....അന്നുമുതല്‍ നമ്മുടെ സൗഹൃദം വളര്‍ന്നു  .....നീ എന്‍റെ പാപങ്ങള്‍ ഏറ്റെടുത്തു....എനിക്ക് പ്രാര്‍ത്ഥിക്കാന്‍ അധികം അറിഞ്ഞുകൂടാ.....ഞാന്‍ എന്നും നിന്നേ ഓര്‍ക്കും  , എന്‍റെ യേശുവേ.....ഞാന്‍ അങ്ങയുടെ ബെന്‍. കര്‍ത്താവേ ....ഞാന്‍ ഇപ്പോള്‍....പോകുന്നു..... ''
അദ്ദേഹത്തിന്‍റെ  പ്രാര്‍ത്ഥന കേട്ടിട്ട് വൈദികന് വളരെ വിചിത്രമായി തോന്നി.
   വൈദികന്‍ ബെന്നിനോട് പറഞ്ഞു...''ഓഹോ...അങ്ങനെയാണോ ? താങ്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടെ വന്നു പ്രാര്‍ത്ഥിക്കാം ....''
അതിനു ശേഷം ബെന്‍ വേഗം തന്‍റെ ഫാക്ടറിയിലേക്ക് കടന്നു പോയി.....
 ബെന്നിനെപോലെ  വൈദികനും അപ്പോള്‍ പള്ളിയില്‍ മുട്ടുകുത്തി. അപ്പോള്‍ അത്രയും നാള്‍ വൈദികന്‍ അനുഭവിച്ചിട്ടില്ലാത്ത അത്രയും വലിയ ദൈവസാന്നിദ്ധ്യം അവിടെ അനുഭവിച്ചു.തന്‍റെ ഹൃദയം അലിയുന്നതുപോലെയും ദൈവത്തിന്‍റെ ചൂടേറിയ സ്നേഹം തന്നിലേക്ക് കടന്നു വരുന്നത് പോലെയും യേശു തന്‍റെ  മുന്‍പില്‍ വന്നു നില്ക്കുന്നത് പോലെയും അനുഭവപെട്ടു....വൈദികന്‍റെ രണ്ടു കണ്ണുകളും നിറഞ്ഞു ഒഴുകി.അതിനു ശേഷം അദ്ദേഹം  ബെന്‍ പറഞ്ഞ ആ പ്രാര്‍ത്ഥന അവിടെ ഇരുന്നു പ്രാര്‍തഥിച്ചു.....
'എന്‍റെ  നാഥാ....ഞാനിതാ കടന്നു വന്നിരിക്കുന്നു.....നിന്നേ....കണ്ടു മുട്ടിയ ദിവസം മുതല്‍ ഞാനെത്ര സന്തോഷവാനാണ്.....അന്നുമുതല്‍ നമ്മുടെ സൗഹൃദം വളര്‍ന്നു.....നീ എന്‍റെപാപങ്ങള്‍ ഏറ്റെടുത്തു....എനിക്ക് പ്രാര്‍ത്ഥിക്കാന്‍ അധികം അറിഞ്ഞുകൂടാ.....ഞാന്‍ എന്നും നിന്നേ ഓര്‍ക്കും  , എന്‍റെ യേശുവേ.....ഞാന്‍ അങ്ങയുടെ അഭിഷിക്തനായൊരു എളിയ വൈദികന്‍....''
തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതേ.....സമയത്ത് ആ വൈദികന്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുവാന്‍ ഇരുന്നിട്ടും ബെന്നിനെ കാണുവാന്‍ സാധിച്ചില്ലാ.....വൈദികന് വിഷമം ആയി.
ബെന്നിന് എന്ത് പറ്റി എന്നാ ചിന്തയുമായി ഫാദര്‍  ദൂരെയുള്ള ഫാക്ടറിയില്‍ പോയി അന്വേഷിച്ചു.
 അപ്പോള്‍ അറിഞ്ഞത് ബെന്‍ ഒരു രോഗത്താല്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആണെന്നാണ്‌.
ബെന്‍ അഡ്മിറ്റ്‌ ആയപ്പോള്‍ മുതല്‍ ആശുപതിയില്‍ വലിയമാറ്റങ്ങള്‍ അനുഭവപെടുവാന്‍ തുടങ്ങി.....അവിടെ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും പതിവില്ലാത്ത ഒരു സന്തോഷവും സമാധാനവും തോന്നി.ബെന്നിനോട് എല്ലാവര്‍ക്കും ഭയങ്കര സ്നേഹമായിരുന്നു....അവിടുത്തെ Head Nurse നു രോഗിയായ ബെന്നിന്‍റെ മുഖത്തെ സന്തോഷം കണ്ടു വിസ്മയിച്ചു.....കാരണം ബെന്നിനെ കാണുവാന്‍ ആരും വരുന്നില്ലാ....ആരും അവനു ഭക്ഷണം കൊണ്ടുകൊടുക്കുന്നില്ലാ .....ആരും അവനു പൂക്കള്‍ സമ്മാനിക്കുന്നില്ലാ....എന്നിട്ടും ബെന്‍ ഭയങ്കര സന്തോഷവാനാണ്. 
അങ്ങനെഇരിക്കെ  ......വൈദികന്‍  ബെന്നിനെ കാണുവാനായി ആശുപത്രിയില്‍ എത്തി.
നേഴ്സുമാരോട്  ബെന്‍ എങ്ങനെ ഇരിക്കുന്നു എന്ന് ചോദിച്ചു.അപ്പോള്‍ അവര്‍ പറഞ്ഞു
'' അദ്ദേഹത്തിനു ആരുമില്ലാ.....ആരും ഇതുവരെയും അദ്ദേഹത്തെ കാണുവാന്‍ വന്നിട്ടില്ലാ....എന്നാലും അദ്ദേഹം വളരെ സന്തോഷവാനാണ്.  '' എന്ന്
അത് കേട്ട് വളരെ സന്തോഷത്തോടെ ബെന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.... ''നേഴ്സു പറയുന്നത് ശരിയല്ലാ.... എന്നും എന്‍റെ സുഹൃത്ത്‌ എന്നെ കാണാന്‍ വരുന്നുണ്ട്. ഞാനെപ്പോഴും കാണുന്നുണ്ട് ഒരുപക്ഷെ അവര്‍ കാണുന്നില്ലയിരിക്കാം അവന്‍ എന്നും എപ്പോഴും എന്‍റെ  കൂടെ ഉണ്ടായിരുന്നു....''
വീണ്ടും ബെന്‍ വാചാലനായി ഫാദറിനോട് പറഞ്ഞു.....
''എല്ലാ ദിവസവും ഉച്ച സമയത്ത് എന്‍റെ ആ നല്ല സുഹൃത്ത്‌ കടന്നു വരുമായിരുന്നു.... അവനെന്‍റെ വലത്തു ഭാഗത്തിരുന്നു എന്‍റെ   കയ്യെടുത്ത് അവന്‍റെ  കയ്യില്‍ വെച്ചുകൊണ്ട് എന്നിലേക്ക്‌ ചാഞ്ഞു എന്‍റെ മുഖത്തേക്ക് നോക്കി ഇങ്ങനെ പറയുമായിരുന്നു....
  ഞാനിതാ വന്നിരിക്കുന്നു....ഞാനൊന്ന് മാത്രം പറയാം നമ്മള്‍ തമ്മില്‍ സൗഹൃദം സ്ഥാപിച്ചതില്‍ ഞാനെത്ര അധികം സന്തോഷവാനാണെന്നോ....ഞാന്‍ നിന്‍റെ പാപങ്ങളെ വഹിച്ചു....ഞാന്‍ നിന്നേ എപ്പോഴും ഓര്‍ക്കും . നിന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുവാന്‍ എനിക്ക് ഒത്തിരി ഇഷ്ടം ആണ്.അതേ....ബെന്‍.....
ഞാന്‍ യേശു .... നിന്‍റെ സുഹൃത്ത്‌ . ഞാനെപ്പോഴും നിന്‍റെ  കൂടെ ഉണ്ട്. '
പ്രീയപെട്ടവരെ ഈ കഥ നിങ്ങള്‍ക്ക് അനുഗ്രഹമായെങ്കില്‍ നിങ്ങളും യേശുവും ആയിട്ടുള്ള സുഹൃത്ബന്ധം  ഇതേപോലെ തുടരുക. അനേകര്‍ നമ്മുടെ ജീവിതത്തില്‍ കടന്നു വരികയും പോകുകയും ചെയ്യും എന്നാല്‍ അവര്‍ എന്നും നമ്മോടു ഒപ്പം ഉണ്ടാകണമെന്നില്ലാ....നമ്മുടെ അരുമനാഥനായ ആ നല്ല സ്നേഹിതന്‍ നമ്മളെ ഒരിക്കലും കൈവിടുകയില്ലാ...നമ്മുടെ പ്രതികൂല സമയത്ത് അവന്‍ നമ്മുടെ കൂടെ നിന്ന് നമ്മുക്ക് വേണ്ടതെല്ലാം ചെയിതു തരും. ഇനി ഈ യേശു ആകട്ടെ..... നിങ്ങളുടെ നല്ല സുഹൃത്ത്‌.
ദൈവം നമ്മുടെ ഹൃദയത്തെ..അറിയുന്നൂ....അവനെ സദാസമയം ഓര്‍ക്കുന്നത് തന്നെ ആണ് നമ്മുടെ ഏറ്റവും വലിയ പ്രാര്‍ത്ഥന . ബെന്‍ പ്രാര്‍ഥി്ച്ചതുപോലെയുള്ള ഒരു ചെറിയ പ്രാര്‍ത്ഥന മതി നിങ്ങളുടെ ജീവിതം മാറ്റിമറിക്കുവാന്‍ ....ആമേന്‍.
ദൈവം നമ്മേ  ഓരോരുത്തരെയും അനുഗ്രഹിക്കുമാറാകട്ടെ....




കടപ്പാട് :-Smart catechism.
Share:

Sunday, April 26, 2020

Chittilappilly catechism,Introducing our blogger web

 NOTICE

പ്രിയരേ
           ചിറ്റിലപ്പിള്ളി, St. റീത്താസ് ദേവാലയത്തിലെ വിശ്വാസ പരിശീലന ആവശ്യങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്ന ഈ വെബ്‍ സൈറ്റ് നിങ്ങൾക്കായി ഇവിടെ പരിചയപ്പെടുത്തുന്നു.

MENU BAR

       ഏറ്റവും മുകളിലത്തെ മെനു ബാറിൽ Text -STD I ,Text -STD I.....തുടങ്ങി ഓരോ ക്ലാസ്സിന്റെയും കൂടാതെ Namaskaarangal എന്നിങ്ങനെ നിങ്ങൾക്ക് കാണാവുന്നതാണ് ,ഇവയിൽ ക്ലിക്ക് ചെയ്‌താൽ അതാത് ക്ലാസ്സിന്റെ ടെക്സ്റ്റ് ബുക്ക് ,അതിന്റെ ഓഡിയോ, നമസ്‌കാരങ്ങൾ എന്നിവ ലഭ്യമാകുന്നതാണു്

NAVIGATION BAR

        തൊട്ടു താഴെയുള്ള നാവിഗേഷൻ  ബാറിൽ  HOME, ACTIVITIES, OUR VOICE , NOTICE, RESULTS,DOWNLOADS, RELATED SITES ..തുടങ്ങിയവ  ലഭ്യമാണ്.

ACTIVITIES

ഇതിൽ  ഓരോ ക്ലാസ്സിന്റെയും ആക്ടിവിറ്റീസ് ലഭ്യമാക്കുന്നതാണ്

OUR VOICE 

ഇതിൽ  വികാരിയച്ചന്റെ സന്ദേശം ,ടീച്ചേഴ്സിന്റെയും,കുട്ടികളുടെയും writing എന്നിവ  ലഭ്യമാക്കുന്നതാണ്

NOTICE

ഇതിൽ catechism സംബന്ധമായ അറിയിപ്പുകൾ ലഭ്യമാകും.

RESULTS

ഇതിൽ എക്സാം റിസൾട്ട്,ക്ലാസ് പ്രൊമോഷൻ ലിസ്റ്റ്,മറ്റു മത്സരങ്ങളുടെ റിസൾട്ട് എന്നിവ ലഭ്യമാക്കുന്നതാണ്

DOWNLOADS

ഇതിൽ മുൻവർഷങ്ങളിലെ QUESTION PAPERS  മറ്റു ഫോംസ് എന്നിവ ലഭ്യമാകുന്നതായിരിക്കും.

 RELATED SITES

 ഇതിൽ POC ബൈബിൾ ,ഡെയിലി സൈന്റ്സ് ,മോട്ടിവേഷണൽ സ്റ്റോറീസ് ,കാത്തോലിക്ക സഭ പത്രം ...തുടങ്ങിയവ ലഭ്യമാകുന്നതാണു്.

കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഓരോ പേജിലും ലഭ്യമാണ് .

God bless u

Share:

Best Forane Unit- St. Ritas's church,chittilappilly


catechism chittilappilly,parappur forane

Best Forane Unit-chittilappilly

           കഴിഞ്ഞ വർഷത്തെ ക്യാറ്റീസം  ഫോറാനേ  ബെസ്റ് യൂണിറ്റിനുള്ള  ട്രോഫി  ത്യശൂർ അതിരൂപതാ മെത്രാൻ ആൻഡ്രൂസ് താഴത്തിൽ നിന്നും  ഇടവകയിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങുന്നു.
Share:

catechism related sites

പ്രിയരേ ,
       ഈ പേജിൽ സ്റ്റാൻഡേർഡ്  ക്യാറ്റിസം പ്രവർത്തനങ്ങൾക്ക് സഹായകരമായ സൈറ്റ് ലിങ്കുകൾ നൽകിയിരിക്കുന്നു  ഏവർക്കും സ്വാഗതം,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
Share:

ST.RITA'S CHURCH,CHITTILAPPILLY-OURCHURCH-CONTACT

catechism chittilappilly

St. Rita's church,chittilappilly





       1935-ലാണ് കുണ്ടുകുളങ്ങര പൗലോസ് ഔസേപ്പും ഭാര്യ കുഞ്ഞന്നവും ഒരു കപ്പേള നിര്‍മ്മിക്കുന്നതിന് ചിറ്റിലപ്പിള്ളി വില്ലേജില്‍ 22 സെന്റ് സ്ഥലം തൃശൂര്‍ രൂപതാധ്യക്ഷന്റെ പേരില്‍ തീറാക്കികൊടുത്തത്. അന്നത്തെ തൃശൂര്‍ രൂപതാധ്യക്ഷനായിരുന്ന മാര്‍ ഫ്രാന്‍സിസ് വാഴപ്പിള്ളിയുടെ നിര്‍ദ്ദേശപ്രകാരം വിശുദ്ധ റീത്തയുടെ രൂപം പ്രതിഷ്ഠിക്കുകയും കപ്പേളയ്ക്ക് ‘എന്റെ സങ്കേതം’ എന്ന പേര്‍ നല്‍കുകയും ചെയ്തു.വിശുദ്ധ റീത്തായുടെ നാമത്തിലുള്ള തൃശൂര്‍ രൂപതയിലെ ഏക ദൈവാലയമാണ് ചിറ്റിലപ്പിള്ളിയിലേത്. 1950-ല്‍ പ്രഥമ ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്ന് ആ വര്‍ഷംതന്നെ എല്ലാ ഞായറാഴ്ചകളിലും ഇവിടെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ തുടങ്ങി. കപ്പേളയില്‍ വര്‍ഷംതോറും വിശുദ്ധ റീത്തായുടെ തിരുനാല്‍ ആഘോഷിക്കാനും തുടങ്ങി. 1974-ല്‍ സെമിത്തേരിയുടെ ആശീര്‍വാദകര്‍മ്മം നടത്തി. ഫാ. ആന്റണി ഇരിമ്പനായിരുന്നു അന്നത്തെ വികാരി. കാലപ്പഴക്കത്താല്‍ ‘എന്റെ സങ്കേതം’ പൊളിച്ചുമാറ്റി കപ്പേള നിര്‍മ്മിച്ചു. 1985-ല്‍ പറപ്പൂര്‍ ഇടവകയുടെ നടത്തുപള്ളിയായിരുന്ന ഈ കപ്പേള സ്വതന്ത്ര ഇടവകയാക്കി. ഫാ. മാത്യു പേരാമംഗലമായിരുന്നു ചിറ്റിലപ്പിള്ളി ഇടവകയുടെ പ്രഥമ വികാരി. തുടര്‍ന്ന് ഫാ. ആന്റണി ചിറയത്ത് വികാരിയായെത്തി. സെമിത്തേരിയില്‍ കപ്പേള നിര്‍മ്മിച്ചതും സെമിത്തേരി പരിഷ്‌ക്കരിച്ചതും അച്ചന്റെ കാലത്താണ്. ഇതിന്റെ ആശിര്‍വാദകര്‍മ്മം മാര്‍ ജേക്കബ് തൂങ്കുഴിയാണ് നിര്‍വ്വഹിച്ചത്. അതേസമയത്തുതന്നെ പുതിയ ദൈവാലയത്തിന്റെ ശിലാസ്ഥാപനവും നടത്തി. വ്യത്യസ്തമായ ശൈലിയില്‍ മനോഹരമായ ദൈവാലയം കുറഞ്ഞ കാലംകൊണ്ടുതന്നെ പൂര്‍ത്തിയാക്കി. തുടര്‍ന്ന് പള്ളി കാര്യാലയവും വൈദിക ഭവനവും മതബോധനഹാളും പണി കഴിപ്പിച്ചു. ആധുനിക രീതിയില്‍ ഭൂഗോളത്തിന്റെ മാതൃകയിലാണ് പള്ളിപ്പടി കപ്പേള പണിതീര്‍ത്തിരിക്കുന്നത്. ആന്റണി ചിറയത്തച്ചനുശേഷം ഫാ. ജേക്കബ്ബ് തച്ചറാട്ടില്‍, ഫാ. വര്‍ഗ്ഗീസ് കാഞ്ഞിരത്തിങ്കല്‍, ഫാ. പോള്‍ തേക്കാനത്ത്‌  എന്നിവര്‍ വന്നു. ഇപ്പോഴത്തെ വികാരി ഫാ.റാഫേൽ മുത്തുപീടികയാണ് . വിവിധ സഹോദരങ്ങള്‍ സമര്‍പ്പിക്കുന്ന അപേക്ഷകളും ഉപകാരസ്മരണയും പ്രത്യേകം തിരഞ്ഞെടുത്ത് ഓരോ മാസവും നടത്തുന്ന റീത്താ പുണ്യവതിയുടെ തിരുനാളിലെ പ്രത്യേക ദിവ്യകാരുണ്യ ആരാധനയില്‍ നിയോഗംവച്ച് മാധ്യസ്ഥം പ്രാര്‍ത്ഥിക്കുന്നു. 

CONTACT Phone‎: ‎0487-2305742
Share:

STANDARD ACC Sr.

പ്രിയരേ ,

      ഈ പേജിൽ സ്റ്റാൻഡേർഡ്  ACC Sr.  ലെ  കുട്ടികളുടെ ക്യാറ്റിസം ആക്ടിവിറ്റികൾ സംബന്ധിച്ച വിവരങ്ങൾ  ലഭ്യമാക്കുന്നതാണ്  ഏവർക്കും സ്വാഗതം,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Share:

STANDARD-ACC Jr.

പ്രിയരേ ,

      ഈ പേജിൽ സ്റ്റാൻഡേർഡ്  ACC Jr.  ലെ  കുട്ടികളുടെ ക്യാറ്റിസം ആക്ടിവിറ്റികൾ സംബന്ധിച്ച വിവരങ്ങൾ  ലഭ്യമാക്കുന്നതാണ്  ഏവർക്കും സ്വാഗതം,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Share:

STANDARD XII

പ്രിയരേ ,

      ഈ പേജിൽ സ്റ്റാൻഡേർഡ്  XII  ലെ  കുട്ടികളുടെ ക്യാറ്റിസം ആക്ടിവിറ്റികൾ സംബന്ധിച്ച വിവരങ്ങൾ  ലഭ്യമാക്കുന്നതാണ്  ഏവർക്കും സ്വാഗതം,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Share:

STANDARD XI

പ്രിയരേ ,

      ഈ പേജിൽ സ്റ്റാൻഡേർഡ്  XI  ലെ  കുട്ടികളുടെ ക്യാറ്റിസം ആക്ടിവിറ്റികൾ സംബന്ധിച്ച വിവരങ്ങൾ  ലഭ്യമാക്കുന്നതാണ്  ഏവർക്കും സ്വാഗതം,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Share:

STANDARD X

പ്രിയരേ ,

      ഈ പേജിൽ സ്റ്റാൻഡേർഡ്  X  ലെ  കുട്ടികളുടെ ക്യാറ്റിസം ആക്ടിവിറ്റികൾ സംബന്ധിച്ച വിവരങ്ങൾ  ലഭ്യമാക്കുന്നതാണ്  ഏവർക്കും സ്വാഗതം,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Share:

STANDARD IX

പ്രിയരേ ,

      ഈ പേജിൽ സ്റ്റാൻഡേർഡ്  IX  ലെ  കുട്ടികളുടെ ക്യാറ്റിസം ആക്ടിവിറ്റികൾ സംബന്ധിച്ച വിവരങ്ങൾ  ലഭ്യമാക്കുന്നതാണ്  ഏവർക്കും സ്വാഗതം,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Share:

STANDARD VIII

പ്രിയരേ ,

      ഈ പേജിൽ സ്റ്റാൻഡേർഡ്  VIII  ലെ  കുട്ടികളുടെ ക്യാറ്റിസം ആക്ടിവിറ്റികൾ സംബന്ധിച്ച വിവരങ്ങൾ  ലഭ്യമാക്കുന്നതാണ്  ഏവർക്കും സ്വാഗതം,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Share:

STANDARD VII

പ്രിയരേ ,

      ഈ പേജിൽ സ്റ്റാൻഡേർഡ്  VII  ലെ  കുട്ടികളുടെ ക്യാറ്റിസം ആക്ടിവിറ്റികൾ സംബന്ധിച്ച വിവരങ്ങൾ  ലഭ്യമാക്കുന്നതാണ്  ഏവർക്കും സ്വാഗതം,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Share:

STANDARD VI

പ്രിയരേ ,

      ഈ പേജിൽ സ്റ്റാൻഡേർഡ്  VI  ലെ  കുട്ടികളുടെ ക്യാറ്റിസം ആക്ടിവിറ്റികൾ സംബന്ധിച്ച വിവരങ്ങൾ  ലഭ്യമാക്കുന്നതാണ്  ഏവർക്കും സ്വാഗതം,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Share:

STANDARD V

പ്രിയരേ ,

      ഈ പേജിൽ സ്റ്റാൻഡേർഡ്  V  ലെ  കുട്ടികളുടെ ക്യാറ്റിസം ആക്ടിവിറ്റികൾ സംബന്ധിച്ച വിവരങ്ങൾ  ലഭ്യമാക്കുന്നതാണ്  ഏവർക്കും സ്വാഗതം,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Share:

STANDARD IV

പ്രിയരേ ,

      ഈ പേജിൽ സ്റ്റാൻഡേർഡ്  IV  ലെ  കുട്ടികളുടെ ക്യാറ്റിസം ആക്ടിവിറ്റികൾ സംബന്ധിച്ച വിവരങ്ങൾ  ലഭ്യമാക്കുന്നതാണ്  ഏവർക്കും സ്വാഗതം,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Share:

STANDARD III

പ്രിയരേ ,

      ഈ പേജിൽ സ്റ്റാൻഡേർഡ്  III  ലെ  കുട്ടികളുടെ ക്യാറ്റിസം ആക്ടിവിറ്റികൾ സംബന്ധിച്ച വിവരങ്ങൾ  ലഭ്യമാക്കുന്നതാണ്  ഏവർക്കും സ്വാഗതം,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Share:

STANDARD II

പ്രിയരേ ,

      ഈ പേജിൽ സ്റ്റാൻഡേർഡ്  II  ലെ  കുട്ടികളുടെ ക്യാറ്റിസം ആക്ടിവിറ്റികൾ സംബന്ധിച്ച വിവരങ്ങൾ  ലഭ്യമാക്കുന്നതാണ്  ഏവർക്കും സ്വാഗതം,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Share:

Class I

പ്രിയരേ ,

      ഈ പേജിൽ സ്റ്റാൻഡേർഡ്  I  ലെ  കുട്ടികളുടെ ക്യാറ്റിസം ആക്ടിവിറ്റികൾ സംബന്ധിച്ച വിവരങ്ങൾ  ലഭ്യമാക്കുന്നതാണ്  ഏവർക്കും സ്വാഗതം,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Share:

Saturday, April 25, 2020

downloads-other forms like admission form etc

പ്രിയരേ ,

         ഈ പേജിൽ അഡ്മിഷൻ ഫോംസ് തുടങ്ങിയ മറ്റുള്ള ഫോംസ്  ലഭ്യമാക്കുന്നതാണ്  ഏവർക്കും സ്വാഗതം,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Share:

Doownloads-Previous year question papers

പ്രിയരേ ,

           ഈ പേജിൽ മുൻ വർഷങ്ങളിലെ question പേപ്പറുകൾ    ലഭ്യമാക്കുന്നതാണ്  ഏവർക്കും സ്വാഗതം,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Share:

Exam-Result-Class promotion list,and others

പ്രിയരേ ,

         ഈ പേജിൽ Exam Result ,ക്ലാസ് പ്രൊമോഷൻ ലിസ്റ്റ് , മറ്റ് മത്സരങ്ങളുടെ റിസൾട്ട്  എന്നിവ   ലഭ്യമാക്കുന്നതാണ്  ഏവർക്കും സ്വാഗതം,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Share:

Notice-Catechism chittilappilly informations

പ്രിയരേ ,

        ഈ പേജിൽ  catechism സംബന്ധമായ അറിയിപ്പുകൾ  ലഭ്യമാക്കുന്നതാണ്  ഏവർക്കും സ്വാഗതം,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Share:

Our voice-Students writings will be published

പ്രിയരേ ,

       ഈ പേജിൽ കുട്ടികളുടെ writings  ലഭ്യമാക്കുന്നതാണ്  ഏവർക്കും സ്വാഗതം,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .
Share:

Our Voice-Teachers corner-writings will be published

പ്രിയരേ ,

         ഈ പേജിൽ ടീച്ചേഴ്‌സിന്റെ writings  ലഭ്യമാക്കുന്നതാണ്  ഏവർക്കും സ്വാഗതം,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .
Share:

Our voice-Messages of our Catechism director

പ്രിയരേ ,

        ഈ പേജിൽ വികാരിയച്ചന്റെ സന്ദേശങ്ങൾ   ലഭ്യമാക്കുന്നതാണ്  ഏവർക്കും സ്വാഗതം,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Share:

Catechism Activities-category wise details updation

പ്രിയരേ ,

      ഈ പേജിൽ Nursery class  ലെ  കുട്ടികളുടെ ക്യാറ്റിസം ആക്ടിവിറ്റികൾ സംബന്ധിച്ച വിവരങ്ങൾ  ലഭ്യമാക്കുന്നതാണ്  ഏവർക്കും സ്വാഗതം,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Share:

Welcome to St.Ritas's church,chittilappilly catechism-web

പ്രിയരേ,
          ചിറ്റിലപ്പിള്ളി, St. റീത്താസ്   ദേവാലയത്തിലെ വിശ്വാസ പരിശീലന ആവശ്യങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്ന ഈ വെബ്‍ സൈറ്റിലേക്ക് ഏവർക്കും സ്വാഗതം ,


                                                                       
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
Share:

Wednesday, April 22, 2020

Saint Rita


St.Rita's Church,Chittilappilly-catechism


Test
Share:

Featured Post

Catechism Result 2020-21 | St.Rita's Church,Chittilappilly-Published

  വിശ്വാസ പരിശീലനം 2020 -21  ചിറ്റലപ്പിള്ളി, സെൻറ്. റീത്താസ് ദേവാലയത്തിലെ  2020 -2021 അധ്യയനവർഷത്തെ   വിശ്വാസ  പരിശീലന പരീക്ഷാ   റിസൾട്ട്   ...

Total Pageviews

Followers

STRECTURE

DIRECTOR

Fr.Jolly Chiramel

PRINCIPAL

Freejo Francis

VICE-PRINCIPAL

James Joseph

STAFF SECRETARY

Libin Jacob

JOINT-SECRETARY

Sandra Mariya T John

P.T.A PRESIDENT

Joseph Kakkassery

P.T.A SECRETARY

Babu.T.D

ST.RITA'S CHURCH,CHITTILAPPILLY

വി. റീത്തായേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ