കത്തോലിക്കാ സഭ - സെപ്റ്റംബർ 2021
മാർത്തോമാ ക്രിസ്ത്യാനികളുടെ ആരാധനക്രമചരിത്രം
(1962ലെ ആരാധനക്രമ പുനരുദ്ധാരണം വരെ )
1. മാർത്തോമാ ക്രിസ്ത്യാനികളുടെ ശ്ലൈഹിക കാലഘട്ടത്തിലെ
ആരാധന ക്രമത്തെ കുറിച് സൂചനകൾ നൽകുന്ന ഗ്രന്ഥം?
ഉ ) തോമയുടെ നടപടികൾ
എന്ന അപ്പോക്രിഫൽ ഗ്രന്ഥം.
2. ലത്തീൻ റീത്തിലേതു പോലെ
വിശുദ്ധ കുർബാനക്ക് ഐക്യാ രൂപം വരുത്താൻ ശ്രമിച്ച വ്യക്തി?
ഉ ) ഫ്ലോറൻസ്
മെത്രാൻ (1757-1773)
3. തൂക്കാസ എന്ന കുർബാന കർമവിധി
ആരുടെ സംഭാവനയാണ് ?
ഉ ) വി. ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ
4. 1853-1868 വരെ മലബാറിന്റെ
വികാരി അപ്പസ്തോലികൻ ആരാണ്?
ഉ ) ബിഷപ്പ് ബർണർഡിൻ ബച്ചിനെല്ലി
5. ഉദയം പേരൂർ സൂനഹദോസിന്റെ
(1599) അധ്യക്ഷനും ഗോവ മെത്രാപ്പോലീത്തയും ആരാണ്?
ഉ ) ഡോം അലക്സ് മെനെസിസ്
6. 1603 ൽ അന്തോണിയോ ദെഗുവയാ
എഴുതിയ പോർച്ചുഗീസ് ഗ്രന്ഥത്തിന്റെ പേര് എന്ത്?
ഉ ) ജോർണാദ
7. മാർത്തോമാ ക്രിസ്ത്യാനികളുടെ
ആദ്യ ലത്തീൻ (1601) മെത്രന്റെ പേര് എന്ത്?
ഉ ) ബിഷപ്പ് ഫ്രാൻസിസ് റോസ്
8. ആരാധന ക്രമത്തെകുറിച്ചുള്ള
ഒന്നും രണ്ടും നൂറ്റാണ്ടിലെ പ്രധാന രേഖകൾ ഏവ?
ഉ ) 1. ഡിഡാക്കെ
2. രക്തസാക്ഷിയായ വി. ജസ്റ്റിന്റെ വിശ്വാസ സമർദനം
(apology)
3. തോമ്മായുടെ നടപടികൾ
9. മൂന്ന് - നാലു നൂറ്റാണ്ടുകളിൽ
നിലവിൽ വന്ന ആരാധനക്രമ പാരമ്പര്യങ്ങൾ ഏവ?
· അലക്സാൻഡ്രിയൻ, അന്ത്യോക്യൻ, പേർഷ്യൻ (പൗരസ്ത്യ സുറിയാനി)
·
10. മാർത്തോമാ ക്രിസ്ത്യാനികളുടെ സാംസ്കാരികാനുരൂപണങ്ങളുടെ ഭാഗങ്ങൾ എന്തൊക്കെയാണ്?
ഉ ) പ്രാദേശിക വാസ്തുശിൽപ
ശൈലിയിൽ ദേവാലയം നിർമിക്കുന്ന രീതി, വിവാഹ ചടങ്ങിലെ താലി, മന്ത്രകോടി, മരണത്തോടനുബന്ധിച്ചുള്ള
ആചാരങ്ങൾ തുടങ്ങിയവ..
ഉ ) മാർത്തോമാ ക്രിസ്ത്യാനികളുടെ ശ്ലൈഹിക കാലഘട്ടത്തിലെ
ആരാധന ക്രമത്തെ കുറിചുള്ള സൂചനകളും തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്തെ കുറിച്ചും സാമൂഹ്യ
ആചാരങ്ങളെയും പ്രധാനരീതികളെയും കുറിച്ചുള്ള പ്രതിപാദനങ്ങളും ഈ ഗ്രന്ഥത്തിൽ പറയുന്നു.
വളരെ ലളിതവും ഹൃസ്വവ്യമായ ഒരു കുർബാനയർപ്പണത്തെക്കുറിച്ചും
മാമോദീസ, തൈലാഭിഷേകം എന്നിവയുടെ പരികർമത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. കൃതജ്ഞതാസ്തോത്ര പ്രാർത്ഥന ചൊല്ലി കുർബാനയർപ്പിക്കുന്നതും
വിശ്വാസികളെല്ലാവരും അനുഷ്ഠനങ്ങളുടെയും സംക്ഷിപ്തമായ വിവരണങ്ങളും ഗ്രന്ഥത്തിലുണ്ട്.
12. മലബാറിൽ പൗരസ്ത്യ സുറിയാനി ആരാധന ക്രമത്തിന്റെ സ്വീകരണത്തിന്
വഴി തെളിച്ച ഘടകങ്ങൾ ഏതൊക്കയാണ്?
ഉ ) പൗരസ്ത്യ സുറിയാനി ക്രമം പിന്തുടർന്ന മാർ തോമ്മാക്രിസ്ത്യാനികൾ
, തങ്ങളുടെ ആരാധന ക്രമത്തിന്റെ അടിസ്ഥാന രൂപം എദേസ കേന്ദ്രമാക്കിയാണ് രൂപപ്പെടുത്തിയത്. തോമ്മാശ്ളീഹായെ പൊതുപിതാവായി കാണുന്ന എദേസൻ, പേർഷ്യൻ,
മലബാർ സഭകൾക്ക് ഈ ആരാധനക്രമം സ്വീകരിക്കാൻ എളുപ്പമായി. യഹൂദ കോളനികളുടെ സാന്നിധ്യം
മധ്യ പൗരസ്ത്യ പ്രദേശങ്ങളുമായുള്ള വാണിജ്യ ബന്ധങ്ങൾ, അരമായ (സുറിയാനി ) ഭാഷയുടെ ഉപയോഗം
എന്നിവ മലബാറിൽ പൗരസ്ത്യ ആരാധന ക്രമത്തിന്റെ സ്വീകരണത്തിന് വഴി തെളിച്ചു.
13. ബിഷപ്പ് ഫ്രാൻസിസ് റോസിന്റെ
പരിഷ്‌കാരങ്ങൾ വിവരിക്കുക?
ഉ ) മാർത്തോമാ ക്രിസ്ത്യാനികളുടെ ആദ്യ ലത്തീൻ മെത്രാനായിരുന്നു ബിഷപ്പ് ഫ്രാൻസിസ് റോസ് . ഇദ്ദേഹമാണ്
വൈപ്പിൻ കോട്ട സെമിനാരി റെക്ടറായിരിക്കെ ആരാധനാക്രമ ഗ്രന്ഥങ്ങളിൽ പാഷാണ്ഡത ആരോപിച്ചത്, 1603 ൽ
അങ്കമാലിയിൽ ഒരു സൂനഹദോസ് വിളിച്ചുകൂട്ടി 1606ൽ ഒരു നിയമാവലി പ്രസിദ്ധികരിച്ചു.
ലത്തീൻ ആരാധനക്രമം സുറിയാനി ഭാഷയിൽ തർജമ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. മാമ്മോദീസക്ക് ലത്തീൻ ആരാധനക്രമം ഉപയോഗിക്കണമെന്നും,
വി. കുർബാനയുടെ തിരുനാൾ ആഘോഷിക്കണം, ലത്തീനിൽ നിന്ന് എടുത്ത പ്രാർത്ഥന എട്ടു ദിവസം ചൊല്ലണം തുടങ്ങിയ കാര്യങ്ങൾ
നിയമാവലിയിൽ ചേർത്തു.
14. ഒന്നും രണ്ടും നൂറ്റാണ്ടിലെയും
കുർബാന അർപ്പണത്തിനു നിയതമായ രൂപങ്ങൾ ഉണ്ടായതെങ്ങനെ ?
ഉ ) പ്രാർത്ഥനകൾക്കോ അനുഷ്ടാനങ്ങൾക്കോ നിയതമായ രൂപമൊന്നും
ഉണ്ടായിരുന്നില്ല, എങ്കിലും അടിസ്ഥാനപരമായി അന്ത്യോക്യയിലും റോമിലെയും ഏദെസയിലെയും മലബാറിലെയും ആരാധനാക്രമങ്ങൾ തമ്മിൽ
വളരെ സാമ്യം ഉണ്ടായിരുന്നു. കാരണം അതെല്ലാം ശ്ലൈഹിക അടിസ്ഥാനമുള്ള ആരാധനാക്രമങ്ങളായിരുന്നു.
അപ്പം മുറിക്കലിനായി ഒന്നിച്ചു കൂടിയ ശ്ലീഹന്മാരുടെ
പ്രാർത്ഥനകൾക്ക് യഹൂദരുടെ പ്രാർത്ഥനകളുടെ സ്വാധീനമുണ്ടായിരുന്നു. വി. കുർബാനയുടെ അനാഫൊറെ
(കൃതജ്ഞത സ്തോത്രം പ്രാർത്ഥന ) യഹൂദരുടെ ആശീർവാദ
പ്രാർത്ഥനകളോട് (ബെറാക്ക ) കടപ്പെട്ടിരിക്കുന്നു.
തുടർന്ന് വചന ശൂശ്രുഷെയും അപ്പം മുറിക്കൽ ശൂശ്രുഷെയും ഒന്നിച്ചു നടത്തി. പഴയ
നിയമ ഗ്രന്ഥങ്ങൾക് പുറമെ, ശ്ലീഹന്മാരുടെ ഓര്മക്കുറിപ്പുകളും സഭക്കെഴുതിയ ലേഖനങ്ങളും
വായിച്ചു. കുർബാനയർപ്പണത്തിനു നിയതമായ രൂപങ്ങൾ ഉണ്ടാകുവാൻ തുടങ്ങി.
ഉ ) ഉദയം പേരൂർ സുനഹദോസിനു ശേഷം മാറ്റങ്ങളോട് കൂടിയ തക്സ
ഉപയോഗിച്ച് തുടങ്ങി. കുർബാനയിലെ വിശ്വാസപ്രമാണം റോമൻ ക്രമത്തിലേതുപോലെയാക്കി. നെസ്തോറിയസ്, തെയഥോർ എന്നീ പേരുകൾ കാറോസൂസായിൽ നിന്നൊഴുവാക്കി.
ഇവരുടെ പേരിലുള്ള രണ്ടു അനാഫൊറകളും കത്തിച്ചു കളയാൻ കല്പിച്ചു. വി. കുർബാനക്ക് പോർച്ചുഗലിൽ നിന്നുള്ള വീഞ്ഞും പുളിപ്പില്ലാത്ത
അപ്പവും വേണം എന്നു നിഷ്കർഷിച്ചിരുന്നു.
ഇരു സാദൃശങ്ങളിലും വി. കുർബാന സ്വീകരിക്കുന്ന
പതിവിനു തെൻത്രോസ് സൂനഹദോസ് ലത്തീൻ സഭയിൽ വ്യത്യാസം വരുത്തിയെങ്കിലും മലബാർ സഭയിൽ അത്
തുടർന്നു. എന്നാൽ ആദ്യനൂറ്റാണ്ടുകളിൽ വലത്ത് നിന്നും ഇടത്തോട്ടാണ് കുരിശു വരച്ചിരുന്നത്.
ലത്തീൻ സഭയിൽ പീന്നിട് ആ പതിവിനു മാറ്റം വരുത്തി. കുരിശു വരക്കുന്നത് ലത്തീൻ സഭയിലേതു പോലെ മതി യെന്നു
സൂനഹദോസ് തീരുമാനിച്ചു. ആരാധന ക്രമ ദിവസം ആരംഭിക്കുന്നത്
സായാന്ഹത്തിൽ ആണെന്ന യഹൂദ പാരമ്പര്യ നിയമത്തിലും
എല്ലാ ദിവസവും വി. കുർബാന ചൊല്ലണമെന്നും നിയമo വന്നു. വിജാതീയരായ ഗായകരെയോ വാദ്യമേളക്കാരെയോ ദേവാലയത്തിനകത്തു
പ്രേവേശിപ്പിക്കാൻ പാടില്ല. പാശ്ചാത്യ സഭയുടേത് പോലുള്ള തിരുവസ്ത്രങ്ങൾ ഉപയോഗിക്കണമെന്നും
ആരാധനക്രമ പഞ്ചാംഗം ലത്തീൻ റീത്തിലേതു പോലെയാകണമെന്നും തിരുനാളുകളും ഓർമദിനങ്ങളും തദനുസാരം
തിരുത്തുകയും ചെയ്യണമെന്നു ഉദയം പേരൂർ സൂനഹദോസ് നിഷ്കർഷിച്ചു .
16. സുറിയാനി തക്സ വിശദമാക്കുക?
ഉ ) പ്രൊപ്പഗാന്ത ഫിദയുടെ കീഴിൽ ഉള്ള മലബാർ വികാരിയത്തിന്റെ
വികാരി അപ്പസ്തോലിക ഫ്ലോറൻസ് മെത്രാന്റെ ശ്രെമഫലമായി സുറിയാനിക്കാരുടെ കുർബാന തക്സ 1774 ൽ റോമിൽ നിന്ന് അച്ചടിച്ച് വാങ്ങി.
പൗരസ്ത്യ സുറിയാനി കുർബാനയിൽ ഇല്ലാതിരുന്ന
കുറെ പ്രാർത്ഥനകൾ ഈ തക്സയിൽ ചേർത്തിരുന്നു.
വി. കുർബാന "പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ
" എന്ന പ്രാർത്ഥനയോടെ കുരിശു വരച്ചു തുടങ്ങാനുള്ള നിർദേശം, മാറോന്നിത്ത റീത്തിൽ നിന്ന് കൂട്ടി ചേർത്ത മൂന്ന് പ്രാർത്ഥനകൾ
( അതിലൊന്ന് ഇന്നും ഉപയോഗിക്കുന്ന ' വിശുദ്ധീകരണത്തിന്റെ ബലിപീഠമേ '... എന്നു തുടങ്ങുന്ന
പ്രാർത്ഥന ) സുവിശേഷ വായനക്ക് മുൻപ് ഡീക്കനെ ആശീർവദിക്കുന്ന ലത്തീൻ രീതി, വി. കുർബാന
സ്വീകരണത്തിന്റെ പ്രേത്യേക കർമങ്ങൾ, സ്ഥാപനവാക്യങ്ങൾക്കു ശേഷം വിശുദ്ധ വസ്തുക്കൾ ഉയർത്തണമെന്ന
നിർദ്ദേശം എന്നിവ സുറിയാനി തക്സയിൽ കൂട്ടിച്ചേർക്കപെട്ടവയാണ്. നിലവിലുണ്ടായിരുന്ന സുറിയാനി
പഞ്ചാംഗത്തിനു പകരം ജൂലൈ 3, ഡിസംബർ 18 ദിവസങ്ങളിലെ
തോമാശ്ലീഹായുടെ തിരുനാളും നിനിവേക്കാരുടെ തിരുനാളും കൂട്ടിച്ചേർത്തു ലത്തീൻ പഞ്ചാംഗം
നൽകി.
സുറിയാനി വിവർത്തനമായ പ്ശീത്ത ബൈബിളിൽ, ലത്തീൻ വുൾഗാത്ത
വിവർത്തനത്തിൽ നിന്ന് വിഭിന്നമായ ഭാഗങ്ങൾ മാറ്റി, വുൾഗാത്തയ്ക് സമാനമാക്കുകയും ലത്തീൻ
പഞ്ചാംഗമനുസരിച്ചുള്ള വായനകൾ ചേർക്കുകയും ചെയ്യ്തു. തിരുവസ്ത്രങ്ങൾ ധരിക്കുമ്പോൾ ചൊല്ലുന്ന പ്രാർത്ഥനകൾ
സുറിയാനിയിലാക്കി തക്സയിൽ അച്ചടിച്ചു. വിഭൂതി ബുധൻ, ഓശാന ഞായർ, പെസഹ വ്യാഴം, ദുഃഖവെള്ളി
എന്നീ ദിവസങ്ങളിലെ പ്രാർത്ഥനകളും ഫെബ്രുവരി രണ്ടാം തിയ്യതിയിലേ ' തിരിക്കുർബാന'യും
' മുൻകൂർ കുദാശയായുള്ള കുർബാന'യും ലത്തീൻ ക്രമത്തിൽ നിന്ന് വിവർത്തനം ചെയ്ത് സുറിയാനി
തക്സയിൽ ചേർത്തു. റോമൻ കൂദാശാക്രമത്തിൽനിന്നു മാമോദീസ, കുമ്പസാരം, വിവാഹം, രോഗീലേപനം
എന്നിവ പരിഭാഷപ്പെടുത്തി 1775ൽ റോമിൽ അച്ചടിച്ചു. വിശുദ്ധ ജലം, സ്ഥലങ്ങൾ, തിരികൾ, ഭക്ഷണസാധനങ്ങൾ,
രൂപങ്ങൾ, പടങ്ങൾ എന്നിവ വെഞ്ചിരിക്കുന്ന ക്രമം കൂട്ടിച്ചേർത്തു ഈ തക്സയുടെ പുതിയ പതിപ്പ്
1845ൽ റോമിൽ അച്ചടിച്ചു.
1853 മുതൽ 1868 വരെ മലബാറിന്റെ വികാരി അപ്പസ്തോലികൻ
ബിഷപ്പ് ബർണർഡിൻ ബച്ചിനെല്ലി സുറിയാനിക്കാരുടെ വികാരി ജനറളായിരുന്ന വി. ചാവറ കുരിയാക്കോസ്
ഏലിയാസച്ചൻ മലയാള ഭാഷയിൽ എഴുതിയ "തൂക്കാസ " കുർബാന കർമ്മവിധി എല്ലാവരും പാലിക്കണം
എന്ന കല്പന പുറപ്പെടുവിപ്പിച്ചു. 1962ലെ പുനരുദ്ധാരണം വരെയുള്ള കാലത്തിലെ കുർബാന ക്രമത്തിന്റെ
കർമ്മവിധി ഈ തൂക്കാസ ആയിരുന്നു.
THANK U🙏
Prepared by Anitta Teacher