വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി ലോക്ക് ഡൌൺനോട് അനുബന്ധിച്ചു ഓരോ വിഭാഗത്തിലെയും വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയിരിക്കുന്ന ടാസ്ക്കുകൾ താഴെ കൊടുക്കുന്നു.
LP SECTION Task No.1
മാതാവിലൂടെ ഈശോയിലേയ്ക്ക്...
പരിശുദ്ധ അമ്മയെ പ്രത്യേകമായി വണങ്ങുന്ന 🙏 മെയ് മാസം വന്നെത്തിയല്ലോ...
മാതാവിന് മനോഹരമായ ഒരു കിരീടം 👑 ഉണ്ടാക്കി ( ശിരസ്സിൽ വയക്കണമെന്നില്ല) മാതാവും കിരീടവും പങ്കെടുക്കുന്ന വിദ്യാർഥിയുമടങ്ങുന്ന ഒരു ഫോട്ടോ 📸 എടുത്ത് അയച്ചു തരുക
1. വീട്ടിലുള്ള പൂക്കൾ💐, ഇലകൾ ☘️ തുടങ്ങിയവ കൊണ്ടായിരിക്കണം കിരീടം ഉണ്ടാക്കേണ്ടത്.
2. പ്ലാസ്റ്റിക് ❌വസ്തുക്കൾ ഒഴിവാക്കുക .
3. ഏറ്റവും മനോഹരമായ ഫോട്ടോയ്ക്ക് സമ്മാനം...🎁🎁
നിങ്ങൾ ഉണ്ടാക്കുന്ന കിരീടം 👑 മാതാവിന് ഏറ്റവും ഇഷ്ടപ്പെടട്ടെ...🥰
എല്ലാവർക്കും വിജയാശംസകൾ... 🤝
........................................................................................................................
UP SECTION Task No.1
WHO AM I..?
1.👱♂️👱♀️🌳🐉
2.🧔🏻🚢🌊⛈️🐇🐇🕊️🕊️🐪🐪
3.👦🔪🩸👦
4.👦💰🐷👴🏻
5.👴🏻🗡️👦🐐
6.തൊഴിലാളികളുടെ മദ്ധ്യസ്ഥൻ
7.എന്റെ കർത്താവെ.. എന്റെ ദൈവമേ..
8.മരിച്ചാലും മറക്കില്ലാട്ടോ..
9.തിരുകുടുംബത്തിന്റെ മദ്ധ്യസ്ഥ
10.ഇന്ത്യയിലെ ആദ്യ വിശുദ്ധ
◼️ക്രിസ്ത്യൻ ✝️ മൂല്യങ്ങൾ ഉൾക്കൊണ്ട ചോദ്യങ്ങളാണിവ..
◼️ഉത്തരങ്ങൾ ഒരു പേപ്പറിൽ (ടാസ്കിന്റെ മാതൃക നോക്കി) ✍ ️എഴുതി കൃത്യതയോടെ ഫോട്ടോ 📸 എടുത്ത് വേഗം തന്നെ താഴെ കാണുന്ന നമ്പറുകളിൽ ഷെയർ ചെയ്യണേ..
Std V & VI - 9497586651
Std VII - 9745325422
◼️ശരിയായി ഉത്തരങ്ങൾ എഴുതി വേഗം അയച്ചുതരുന്നവർക്കു സമ്മാനം... 🎁🎁
എല്ലാവരും പങ്കെടുക്കണേ... 😊
എല്ലാവർക്കും വിജയാശംസകൾ... ✌️
........................................................................................................................
HS SECTION Task No.1
📖ബൈബിളിലൂടെ.........
വിശുദ്ധ മാർക്കോസിന്റെ സുവിശേഷം 📖 1-5 വരെയുള്ള അദ്ധ്യായം വായിച്ച് താഴെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക..😊
1 : ആരാണ് എന്റെ വസ്ത്രത്തിൽ സ്പർശിച്ചത് എന്ന യേശുവിന്റെ ചോദ്യത്തിന് ശിഷ്യന്മാർ പറഞ്ഞതെന്ത്?
2 : യേശു സിനഗോഗാധികാരിയുടെ വീട്ടിലെത്തിയപ്പോൾ കണ്ടത് എന്ത്?
3 : യേശു എന്തിനാണ് കർശനമായ ആജ്ഞ നൽകിയത്?
4 :അവനിലുണ്ടായിരുന്ന അശുദ്ധാതമാവിന്റെ പേരെന്ത്?
5 : മാർക്കോസ് 4/3ൽ യേശു എന്തു ഉപമയാണ് പറഞ്ഞത്?
6 : വിതക്കാരന്റെ ഉപമ പറഞ്ഞശേഷം യേശു പറഞ്ഞത് എന്ത്?
7 : കടൽ ശാന്ത മയത്തിനുശേഷം യേശു ശിഷ്യരോട് ചോദിച്ചതെന്ത്?
8 : അവന്റെ സ്വന്തക്കാർ അവനെ എന്തുകൊണ്ടാണ് പിടിച്ചുകൊണ്ട്പോകാൻ പുറപ്പെട്ടത്?
9 : യേശു പത്രോസ് എന്ന് പേരു നൽകിയത് ആർക്കാണ്?
10: വിളക്ക് കൊണ്ടുവന്ന് എവിടെയാണ് വയ്ക്കേണ്ടത്?
11:യേശു സിനഗോഗിൽ പ്രവേശിച്ചപ്പോൾ അവിടെ ഉണ്ടായിരുന്നത് ആര്?
12:പഴയ തോല്കുടങ്ങളിൽ ഒഴിച്ചുവെക്കാറില്ലാത്തത് എന്ത്?
13: മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദം എന്താണ് വിളിച്ച് പറയുന്നത്?
14:യോഹന്നാൻ എങ്ങനെയുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്?
15: യേശു വെള്ളത്തിൽ നിന്നും കയറുമ്പോൾ എന്താണ് സംഭവിച്ചത്?
16: യേശു മരുഭൂമിയിൽ വസിച്ചത് ആരുടെ കൂടെ ആയിരുന്നു?
17: അശുദ്ധാൽമാവ് ബാധിച്ച ഒരുവൻ, അവൻ എന്താണ് അലറിക്കൊണ്ട് പറഞ്ഞത്?
18: യേശു കൈനീട്ടി കുഷ്ട്ടരോഗിയെ സ്പർശിച്ചുകൊണ്ട് പറഞ്ഞത് എന്ത്?
19: യേശു കഫർണമിൽ തിരിച്ചെത്തിയത് എപ്പോൾ?
20: ഫരിസേയരുടെ ചോദ്യത്തിന് യേശു അവരോട് ചോദിച്ചത് എന്ത്?
▪️വൃത്തിയായി എഴുതി കൃത്യമായി ഫോട്ടോ 📸 എടുത്ത് താഴെ 👇കാണുന്ന നമ്പറുകളിൽ അയക്കുക.📩
Std VIII - 9446760653
Std IX - 9447832226
Std X - 9446006937
▪️ശരിയായി ഉത്തരങ്ങൾ (ടാസ്കിന്റെ മാതൃക നോക്കി) എഴുതി വേഗം അയച്ചുതരുന്നവർക്കു സമ്മാനം..🎁🎁
എല്ലാവരും തുടങ്ങിക്കോ... 😊
വിജയാശംസകൾ നേരുന്നു...✌️
.......................................................................................................................
HSS Section (Class - Plus One to ACC Seniors)
Task No. 1
📖ബൈബിൾ അവതരണം
ധൂർത്തപുത്രന്റെ ഉപമ 👦 നിങ്ങള്ക്ക് എല്ലാവര്ക്കും സുപരിചിതമാണല്ലോ..
ഇൗ ഉപമയുടെ അന്തസത്ത ഉള്കൊണ്ട് നിങ്ങൾ ഒരു ഹ്രസ്വ ചിത്രം 🎞️ സംവിധാനം ചെയ്യാന് പോകുന്നു...
അതിനുവേണ്ടിവരുന്ന വിവിധ പ്രവർത്തനങ്ങൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് തയ്യാറാക്കാം...😊
ചില പ്രവർത്തനങ്ങൾ ചുവടെ 👇 കൊടുക്കുന്നു...
കഥ✍️
തിരക്കഥ✍️
പോസ്റ്റർ മേക്കിങ് 📰
അഭിനയം 🎬
ഗാനങ്ങൾ 🎤
Reporting 👨💻👩💻
.....
.....
തുടങ്ങി വ്യത്യസ്തവും, ആധുനികവുമായ ക്രൈസ്തവ ✝️ മൂല്യം ഉൾക്കൊള്ളുന്നതുമായ ഏതെങ്കിലും ഒരു അവതരണം നടത്തുക.
എല്ലാവരും പങ്കെടുക്കാനും അവതരണം ഗ്രൂപ്പിൽ അയച്ചുതരാനും 📮 മറക്കല്ലേ..
ഏറ്റവും നല്ല അവതരണത്തിന് ആകർഷകമായ സമ്മാനം🏆 കാത്തിരിക്കുന്നു...
എല്ലാവർക്കും വിജയാശംസകൾ..✌️
Thank u..
God bless u all.......
0 comments:
Post a Comment
Please do not enter any spam link in the comment box
Note: Only a member of this blog may post a comment.